Powered By Blogger

Tuesday 16 December 2014

MUNDOOR , THRISOOR ,KERALA 




ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് മുണ്ടയൂര്‍ ശിവക്ഷേത്രം.                                                                                                                  

തൃശൂർ ജില്ലയിൽ മുണ്ടൂർ ഗ്രമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണിത്. പണ്ട് മുണ്ടയൂർ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മുണ്ടൂർ എന്നാണ് അറിയപ്പെടുന്നത്. മുണ്ഡന്‍, മുണ്ഡി എന്നീ വാക്കുകള്‍ക്ക് മുണ്ഡമാല(തലയോടാകുന്ന മാല)ധരിച്ചവന്‍, അതായത് ശിവന്‍ എന്നര്‍ത്ഥം. ശിവപത്നി മുണ്ഡിനി.മുണ്ടയൂരിനു ഇങ്ങനെ ആകാം പേര് വന്നത് എന്ന് സ്ഥലനാമചരിത്രത്തില്‍ പരാമര്‍ശമുണ്ട്.                                                                           

ക്ഷേത്രേശന്‍ മുണ്ടിയൂരപ്പനായി കിഴക്ക് ദര്‍ശനത്തില്‍ വാഴന്നു.
മഠത്തില്‍ മുണ്ടയൂര്‍,മേല്‍മുണ്ടയൂര്‍,കീഴ്മുണ്ടയൂര്‍ ,ആറ്റൂര്‍ മുണ്ടയൂര്‍ എന്നീ മനക്കാരുടെ വകയായിരുന്നു മുണ്ടയൂര്‍ ക്ഷേത്രം.                                                         

മുണ്ടയൂര്‍ ക്ഷേത്രം


നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒട്ടനവധി പടയോട്ടങ്ങളും ഭീതിയും കെടുതിയും അനുഭവിക്കേണ്ടി വന്ന ഒരു പ്രദേശമാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യം മുണ്ടയൂരപ്പനെ ധ്യാനിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെട്ടിരുന്നത്. മുണ്ടയൂരപ്പൻ അവരെ കാത്തുരക്ഷിച്ചിരുന്നു എന്നാണു വിശ്വാസം.

പണ്ട് മുണ്ടത്തിക്കോട് ,മുണ്ടയൂര്‍ എന്നിവിടങ്ങളില്‍ യുദ്ധതന്ത്രത്തിന്‍റെ അവിഭാജ്യഘടകം ആയിരുന്നു കോട്ടകള്‍ ഉണ്ടായിരുന്നു.1809 ല്‍ ഈ മണല്‍ കോട്ട ഇടിച്ചുനിരത്തിയതായി ചരിത്രം പറയുന്നു.                                                

ശിവരാത്രിക്ക് കോടികയറി ഗംഭീരമായി ഉത്സവം ഇവിടെ നടന്നിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ ഉത്സവം ഇല്ല. ശിവരാത്രി  ആഘോഷിച്ചു വരുന്നു.                                                                                                                 

രണ്ടു നേരം പൂജയുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം പുലിയന്നൂര്‍ മനയ്ക്കാണ്.

തൃശൂർ - കുന്നംകുളം റോഡിലായിട്ടാണീ ക്ഷേത്രം നിലകൊള്ളുന്നത്.


SASTHAMANGALAM , THIRUVANANTHAPURAM,KERALA 


തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ്  ശാസ്തമംഗലം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് . വലിപ്പമേറിയ ഇവിടുത്തെ ബലിക്കല്ല് വളരെ പ്രസിദ്ധമാണ്.

ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...                                                                                            
                                                                   
തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ് ഈ പുരാതന മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് . "ചാത്തമംഗലം " എന്ന് ശിവാലയ സ്തോത്രത്തില്‍ വിവരിക്കുന്ന ശാസ്തമംഗലം മഹാദേവക്ഷേത്രത്തില്‍ ഭഗവാന്‍ " ശാസ്തമംഗലത്തപ്പനായി" കിഴക്ക് ദര്‍ശനത്തില്‍ വാഴുന്നു .


              ശാസ്തമംഗലം മഹാദേവക്ഷേത്രം


പണ്ട് ,തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ നിത്യവും ദര്‍ശനം നടത്തിക്കൊണ്ടിരുന്ന നാല് ക്ഷേത്രങ്ങളില്‍ ഒന്നാണ് ശാസ്തമംഗലം മഹാദേവക്ഷേത്രം. തിരുവിതാംകൂർ രാജാക്കന്മാർ ഇവിടെ ദർശനത്തിനു വരുമ്പോൾ പൂർണ്ണ അലങ്കാരത്തോടെ വന്നിരുന്നു. ക്ഷേത്ര ദര്‍ശനത്തിനു വരുമ്പോള്‍ മഹാരാജാവിന്‍റെ രഥം നിര്‍ത്തിയിരുന്ന വഴി ഇപ്പോള്‍ "രഥപുര കുന്നു റോഡ്‌" ആയി നിലനില്‍ക്കുന്നുണ്ട്.
കൂപക്കര മഠം വക ആയിരുന്ന ഈ ക്ഷേത്രം. വട്ടശ്രീകോവിലും വിശാലമായ നാലമ്പല സമുച്ചയത്തോടു കൂടിയുള്ള ഇവിടുത്തെ കൊടിമരം സ്വർണ്ണം പൂശീയതാണ്. വളരെ വലിപ്പമേറിയതാണ് ബലിക്കല്ല് , അതുകൊണ്ട് തന്നെ പ്രസിദ്ധവുമാണ്.

കിഴക്കു വശത്ത് കൂടി "കിള്ളിയാര്‍" എന്ന ചെറുനദി ഒഴുകുന്നു. തിരുവനന്തപുരം പട്ടണപ്രദേശമായതിനാല്‍ ചുറ്റും ഉയര്‍ന്നു വന്നിരിക്കുന്ന കെട്ടിടങ്ങള്‍ ക്ഷേത്രസൌന്ദര്യം കുറയ്ക്കുന്നുണ്ട് .                                                    

 ശാസ്തമംഗലം മഹാദേവക്ഷേത്രം   കൊടിമരം , സോപാനം 


ഉപദേവന്മാർ: ഗണപതി,അയ്യപ്പൻ,മുരുകൻ,ഭദ്രകാളി,വീരഭദ്രൻ
ധനുമാസത്തിൽ പത്തു ദിവസം ഇവിടെ ആണ്ടുത്സവം ആഘോഷിക്കുന്നു. ശിവരാത്രിയും മകരസംക്രാന്തിയും വിശേഷമായി ആഘോഷിക്കുന്നു .തിരുവിതാംകൂര്‍ ദേവസ്വമാണ്‌ ഭരണം നടത്തുന്നത് .

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7-കിലോമീറ്റർ ദൂരത്ത്, തിരുവനന്തപുരം ശാസ്തമംഗലം റോഡിൽ പിപ്പിന്മൂടിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.                                                                                                                  


 KOLLAM TOWN, KOLLAM , KERALA



കേരളത്തിലെ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം ആണ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.

കൊല്ലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്, ആനന്ദവല്ലീ സമേതനായ പരമശിവനെയാണ്. ഇവിടെ പാർവ്വതിദേവി ആനന്ദവല്ലിയായി ദർശനം നൽകുന്നു. പത്നിസമേതനായ പരമശിവനെ പടിഞ്ഞാറേക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. ചെട്ടിയാർമാരാണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വാസം ഉണ്ട്. അഷ്ടമുടികായലിന്റെ തീരത്ത് കൊല്ലം നഗരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടു തട്ടായി നിർമ്മിച്ചിരിക്കുന്ന വട്ടശ്രീകോവിലിലാണ് പടിഞ്ഞാറു ദർശനം നൽകി പരമശിവനേയും കിഴക്കു ദർശനം നൽകി ആനന്ദവല്ലിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറും കിഴക്കുമായി ചതുരാകൃതിയിൽ പണിതിർത്ത രണ്ടു നമസ്കാര മണ്ഡപങ്ങൾ ഇവിടെയുണ്ട്. നാലമ്പലവും ആനക്കൊട്ടിലും എല്ലാം കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്.


ആനന്ദവല്ലീശ്വരം ക്ഷേത്രം



ക്ഷേത്രത്തിന്‍റെ  പ്രധാന ഭാഗമായ പടിഞ്ഞാറുവശത്ത് നേരെമുൻപിലായി കുളം നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രേശന്‍റെ  രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാവം ഇവിടെയും ശിവപ്രതിഷ്ഠക്കു മുൻപിലായി ക്ഷേത്രക്കുളം നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ക്ഷേത്രഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. വിശാലമായ ക്ഷേത്രവളപ്പ് ചുറ്റുമതിലിനാൽ സംരക്ഷിച്ചിരിക്കുന്നു. നാൽമ്പലവും നമസ്കാരമണ്ഡപങ്ങളും, ബലിക്കൽപ്പുരയും, തിടപ്പള്ളിയും ധ്വജപ്രതിഷ്ഠയും ക്ഷേത്രഗോപുരങ്ങളും എല്ലാം ഒരു മഹാക്ഷേത്രത്തിനനുശ്രിതമായി മനോഹരമായി പണിതീർത്തിരിക്കുന്നു.


ഉത്സവം , വിശേഷങ്ങള്‍ 

പൈങ്കുനി ഉത്സവം
വർഷം തോറും മീനമാസത്തിൽ പത്തുദിവസം കൊടിയേറി ഉത്സവം കൊണ്ടാടുന്നു. മീനത്തിലെ ചോതി നക്ഷത്രം ആറാട്ട് വരത്തക്ക വിധമാണ് കൊടിയേറ്റ് നടത്തുന്നത്.

ശിവരാത്രി
നവരാത്രി
മണ്ഡലപൂജ


ഉപ ദേവതമാര്‍ 

ഗണപതി
സുബ്രഹ്മണ്യൻ
അയ്യപ്പൻ
നാഗദൈവങ്ങൾ
ബ്രഹ്മരക്ഷസ്സ്
നവഗ്രഹങ്ങൾ
ശ്രീകൃഷ്ണൻ

കൊല്ലം നഗരത്തിൽ, ദേശീയപാത 544 ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് കടന്നുപോകുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോറ്ഡിന്റെ കീഴിലെ കൊല്ലം ഗ്രൂപ്പിലുള്ള മേജർ ക്ഷേത്രമാണ് ആനന്ദവല്ലീശ്വരംക്ഷേത്രം.


VADAMAN , ERAM ,ANCHAL, KOLLAM ,KERALA



കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് അഞ്ചൽ. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌.

അഞ്ചല്‍ പട്ടണത്തിനു സമീപമുള്ള ഏറം ഗ്രാമത്തിലാണ്  വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം  സ്ഥിതിചെയ്യുന്നത് .                                 

വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


നൂറ്റാണ്ടുകൾ പഴമ കണക്കാക്കപ്പെടുന്ന വടമൺ ശ്രീകൃഷ്ണ ക്ഷേത്രോത്പത്തിയെപ്പറ്റിയുള്ള വായ് മൊഴി ഇങ്ങനെ: ഇപ്പോഴത്തെ തൃശൂർ ജില്ലയിലുൾപ്പെട്ട വല്ലച്ചിറ ഗ്രാമം.അവിടെ ഊമൺ പള്ളി മന എന്നൊരു ഇല്ലം ഇന്നും നിലനിൽക്കുന്നുണ്ട്.നൂറ്റാണ്ടുകൾക്കു മുൻപ് അവിടെ ഉറച്ച ഒരു ഗുരുവായൂരപ്പഭക്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ കുടുംബകാരണവസ്ഥാനത്ത് ഉണ്ടായിരുന്നു. അന്നു വാഹന സൌകര്യങ്ങൾ ഒന്നും ഇല്ല.                                      


                     വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോപുരം 



തിരുമേനി കാൽനടയായി ശബരിമല ഉൾപ്പെടെ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രാമങ്ങളിൽ തീർത്ഥാടനം നടത്തി.യാത്രാമദ്ധ്യേ അഞ്ചൽ ദേശത്തുള്ള വടമൺ പ്രദേശത്ത് ഇപ്പോൾ ആയിരവല്ലി ശാസ്താക്ഷേത്രം എന്നറിയപ്പെടുന്ന സ്വയംഭൂവായ മൂലസ്ഥാനത്ത് എത്തി . ആത്മീയപ്രശാന്തി കളിയാടുന്ന ആ ദേശം നന്നേ ബോധിക്കയാൽ തിരുമേനി ശിഷ്ട കാലം അവിടെ കഴിച്ചു കൂട്ടാമെന്നു തീരുമാനിച്ചു. എന്നാൽ തന്റെ ഉപാസനാമൂർത്തിയായ സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ ദർശിക്കാൻ കഴിയാത്തതിൽ വളരെ ദുഖിതനുമായി.



                      വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോപുരം 





 ഭക്ത വത്സലനായ ഭഗവാൻ തിരുമേനിക്ക് സ്വപ്നത്തിൽ ദിവ്യദർശനം നൽകി ഇങ്ങനെയരുളി. തന്നെ കാണാൻ ഗുരുവായൂർ വരെ എത്തേണ്ടതില്ലെന്ന് വടമണിൽ തന്നെ ഒരു ക്ഷേത്രം നിർമിച്ച് ഉപാസിച്ചാൽ മതിയെന്നും തന്റെ സാന്നിധ്യം കൊണ്ട് നാടിനും ആശ്രയിക്കുന്നവർക്കും ഐശ്വര്യം വരുമെന്നും അരുളി. സന്തുഷ്ടനായ തിരുമേനി ഗുരുവായൂരപ്പന്റെ അളവിലുള്ള ശ്രീ കൃഷ്ണവിഗ്രഹം താന്ത്രികവിധിപ്രകാരം ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠിച്ചു.