Powered By Blogger

Sunday 30 November 2014



THIRUNAVAYA , KUTTIPURAM, MALAPPURAM, KERALA 



ചെറു തിരുനാവായ മഹാദേവക്ഷേത്രം
മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് തിരുനാവായ മഹാദേവക്ഷേത്രം. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ് ഇത്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീപരമശിവനാണ്.
  
ചെറു തിരുനാവായ മഹാദേവക്ഷേത്രം


                                                             ബ്രഹ്മാ ക്ഷേത്രം


മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. നവാമുകുന്ദൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി. ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ദിവ്യധാമത്തിൽ ഭഗവാൻ നിന്ന തിരുക്കോലത്തിലാണ് കുടികൊള്ളുന്നത്. ഭാരതപ്പുഴയുടെ അങ്ങേക്കരയിൽ ഒരു ശിവപ്രതിഷ്ഠയും ബ്രഹ്മദേവന്റെ പ്രതിഷ്ഠയും കാണുന്നുണ്ട്.

                                              തിരുനാവായ നവാമുകുന്ദ ക്ഷേത്രം




RAMAPURAM, MALAPPURAM DT. , KERALA 
                     FOLLOW US ON FB  : httpa://www.facebook.com/nammudekshethrangalndd


മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം.

ഒരു വടക്കേ ഇന്ത്യക്കാരനായ ബ്രാഹ്മണൻ തന്റെ ഇഷ്ട ദേവതയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി.
പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലു പാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.


ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പറഞ്ഞു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണിൽ മരിച്ചുപോയ ബ്രാഹ്മണന്റെ ഓർമ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണൻ അപകടത്തിൽ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.
ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോൾ അരികിൽ ഒന്നു രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായഭരതനും(കരിഞ്ചാപ്പാടി ഭരതക്ഷേത്രം) ശത്രുഘ്നനനും (നാറാണത്ത) ലക്ഷ്മണനും(അയോദ്ധ്യ ലക്ഷ്മണക്ഷേത്രം) സീതാദേവിക്കും ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങൾ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളിൽ ഒരു ആണ്തരിയുടെ എങ്കിലും പേര് രാമൻ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാൻ ആവശ്യപ്പെട്ട് അവർക്കായി നിലം കൊടുത്തു.
ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവർ തമ്മിൽ കൈമാറുന്നു.
ഉപദേവനായി ശാസ്താവും ഈ ക്ഷേത്രത്തിൽ ഉണ്ട്. വിവാഹിതനും രണ്ട് പത്നികളുമുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്.




NEERVELI, MANGATTIDAM, KOOTHUPARAMBA , KANNUR, KERALA


കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് നീർവേലി ശ്രീരാമസ്വാമി ക്ഷേത്രംകണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തായി കൂത്തുപറമ്പ്- ഇരിട്ടി റൂട്ടിൽ നീർവേലി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. വധിച്ച്‌ വിജയശ്രീലാളിതനായി വാഴുന്ന ശ്രീരാമന്റെ അതിരൗദ്രഭാവത്തിലുള്ള വിശ്വരൂപദർശനത്തെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു.


ശ്രീരാമന്റെ വനവാസകാലത്ത് സീതയെ മോഹിപ്പിക്കാനായി സ്വർണ്ണമാനായി വന്ന മാരീചനെ പിന്തുടർന്ന് കൊന്ന ഉഗ്രരൂപിയായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. രാമന്റെ ശബ്ദത്തിലുള്ള കരച്ചിൽ കേട്ട് വന്ന ലക്ഷ്മണനെ പെരിഞ്ചീരി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. കാരയിൽ സീതാദേവിക്ഷേത്രം നിൽക്കുന്ന സ്ഥലത്താണ് ഇവർ വസിച്ചിരുന്നതെന്നു കരുതുന്നു.പണ്ട് കിഴക്കോട് ആയിരുന്നു വത്രെ ഇവിടെ പ്രതിഷ്ഠ. അതിന്റെ സൂചനയായി ക്ഷേത്രക്കുളവും അരയാലും ഇപ്പൊഴും കിഴക്കെ നടയിലാണ്. ഒരിക്കൽ പടിഞ്ഞാറ് ഭാഗത്തെ രംഗത്തെ രാമായണം കഥകളിയിൽ മാരിചന്റെ വിളികേട്ട് പടിഞ്ഞാട്ട് തിരിഞ്ഞിരുന്നതാണത്രെ. വിഗ്രഹം . അതിനുശേഷം ആന, കഥകളി എന്നിവ ഇവിടേ പതിവില്ല.                                                                                                                          



ദിവസവും ഉഷ പൂജ, , ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ ,മൂന്നുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.


പാൽപ്പായസം, കളഭാഭിഷേകം, ചന്ദനം ചാർത്തൽ, ചാക്യാർ കൂത്ത്, സുന്ദരകാണ്ഡം പാരായണം, ഉദയാസ്തമനപൂജ തുടങ്ങിയവ മറ്റുവഴിപാടുകളാണ്.



VENGANALLOOR , CHELAKKARA, THRISOOR, KERALA 

തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രംപരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. തിരുവിംബിലപ്പന്റെ പ്രതിഷ്ഠ പരശുരാമ പ്രതിഷ്ഠിതമെങ്കിലും  സ്വയംഭൂവായ ശിവലിംഗം ആണിവിടുള്ളത്.                                                                                                                              
കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ  ഇവിടുത്തെ ബിംബപ്രതിഷ്ഠ നടത്തിയത്വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവിമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം.

ഉപദേവതമാര്‍                                                                                                                           
                                                                                                                     
  • ദക്ഷിണാമൂർത്തി
  • ഗണപതി
  • പാർവ്വതീദേവി

വെങ്ങനല്ലൂരിൽ നിത്യവും അഞ്ചുപുജകളും മൂന്നുശീവേലികളു പടിത്തരമാക്കിയിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നത് പുലർച്ചെ അഞ്ചു മണിക്കാണ്. തുടർന്ന് അഭിഷേകവും ഉഷഃപൂജയും നടത്തുന്നു. തുടർന്ന് എതിരേറ്റുപൂജ, അതിനൊപ്പം തന്നെ ഗണപതിഹോമം നടത്തുന്നു. തുടർന്ന് ശീവേലിയും പന്തീരടിയും ഉച്ചപൂജയും നടത്തി വീണ്ടും ശീവേലിക്കിറങ്ങുന്നു. വൈകുന്നേരം ഒരു പൂജ മാത്രം അതിനുശേഷം രാത്രിശീവേലി കഴിഞ്ഞ് നടയടക്കുന്നു.
ക്ഷേത്ര ദർശന സമയം
വെളുപ്പിനെ 05:00 മുതൽ 11:00 വരെയും, വൈകിട്ട് 05:00 മണിമുതൽ രാത്രി 8:00 വരെ.




പ്രധാന ആഘോഷങ്ങളിൽ പ്രാമുഖ്യം ശിവരാത്രി യാണ്.
തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.






                                                     ANNAMANADA , THRISOOR, KERALA 


കേരളത്തിലെ തൃശൂര്‍  ജില്ലയിലെ അന്നമനടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രംമഹാശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം നാലടി ഉയരമുണ്ട്. അർജുനന് പാശുതാപസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്. പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് .



 ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന പറയി പെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തു നിന്നു തന്നെ ദർശനം കിട്ടുവാൻ വേണ്ടി മഹാശിവൻ അനുഗ്രഹിച്ചതണെന്ന് പറയപ്പെടുന്നു.

അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞിട്ടാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു. കിഴക്കും പടിഞ്ഞാറുമുള്ള കൊത്തു പണികളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വാതിലുകളിലൂടെ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മുഖമണ്ഡപത്തിലേക്ക് എത്തിച്ചേരാം. തെക്കു വശത്തു കൂടെ ഗണപതി പ്രതിഷ്ഠയിലേക്കും, പടിഞ്ഞാറുവശത്തു കൂടെ പാർവതിപ്രതിഷ്ഠയിലേക്കും എത്തിച്ചേരാം.
മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാ‍ണുള്ളത്.ഇത് ചെമ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു.ശ്രീകോവിലിന് ചുറ്റുമുള്ള നാ‍ലമ്പലത്തിന് രണ്ട് തിടപ്പിള്ളികളാണ് ഉള്ളത്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് മഹാവിഷ്ണു ആണ് പ്രതിഷ്ഠ. ഊട്ടുപുര നാലമ്പലത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു.ശാസ്താവ്, ഗോശാല കൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിം‌ഹത്തിലേറിയ ദുർ‌ഗ, നരസിംഹംഎന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ.
എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്. ഇം‌ഗ്ലീഷ് മാസം ഫെബ്രുവരിമാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയേറ്റോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു.



കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടൂ.
ഈ അമ്പലം നിന്നിരുന്നത് അന്ന് കൊച്ചിയുടെ അതിരിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. പിന്നീട് ബ്രിട്ടീഷ്ഭരണകാലത്ത് ഈ അമ്പലത്തിന്റെ നടത്തിപ്പ് അവർ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇടപെട്ട് 1814-15 കാലഘട്ടത്തിൽ അടൂർ ഗ്രാമത്തിനും അന്നമനട അമ്പലത്തിനും കൈമാറി. പക്ഷേ, ചില അവകാശങ്ങൾ തിരുവിതാംകൂർ ഭരണത്തിനും നിലവിൽ നിന്നും പോന്നു. പക്ഷേ, മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.
പ്രത്യേകതകള്‍
  • ഇവിടുത്തെ വലിയ ബലിക്കല്ല് ഒരു പറയപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ടതാണ്.
  • എല്ലാ മഹാക്ഷേത്രങ്ങളിലും ഉള്ളതു പോലെ നമസ്കാരമണ്ഡപം ഇവിടെ ഇല്ല. നമസ്കാരമണ്ഡപം ഇവിടത്തെ ജനങ്ങൾക്ക് ദീർഘനാളത്തെ ഒരു ആവശ്യമാണ്.
  • അമ്പലത്തിൻറെ മുഖമണ്ഡപത്തിൽ ദ്വാരപാലകർ നിലകൊള്ളുന്നു.
  • അതിമനോഹരമരമായ കൊത്തുപണികളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിലും, മുഖമണ്ഡപവും.
  • കൂത്ത്, കൂടിയാട്ടം എന്നിവയെ വളരെയധികം പ്രോത്സാഹിക്കപ്പെടുന്ന ഒരു അമ്പലമാണ് ഇത്.
    • കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമനടയിലാണ് താമസിച്ചിരുന്നത്.
    • പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരിഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർകുടുംബത്തോടൊപ്പം ചേർന്നു.
    • ചെറിയ പരിഷ പരമേശ്വര ചാക്യാർ മന്ത്രകം കൂത്തിന്‍റെ സ്ഥാപകനാണ്
  • വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.
  • പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്.

ശ്രീകോവിലും മുഖമണ്ഡപവും

    • അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന വഴി അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ്.
    • കിഴക്കേ നടയിലൂടെ അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് അഗ്രമണ്ഡപത്തിന്റെ മുമ്പിലായുള്ള വലിയബലിക്കല്ലാണ്.
    • ബലിക്കല്ലിനും അഗ്രമണ്ഡപത്തിനും ശേഷം അകത്തോട്ട് കയറിയാൽ അകത്തേ ബലിവട്ടത്തിലേക്കാണ് എത്തുക.
    • നാലമ്പലം ചതുരത്തിലാണ് സ്ഥിതിചെയ്യുന്നത്.
    • വേദിക വരെ ശ്രീകോവിലും, മുഖമണ്ടപവും ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
    • ശ്രീകോവിലിന്റെ ബാക്കി ഭാഗം ചെങ്കൽ കൊണ്ട് പൊതിഞ്ഞ് നിർമ്മിച്ചിരിക്കുന്നു.
    • തെക്ക് ഗണപതിയും പടിഞ്ഞാറ് പാർവതിയും പ്രതിഷ്ഠയിരിക്കുന്നു.
    • ശ്രീകോവിലിന്റെ വടക്കു ഭാഗത്തായിൽ പ്രണാളം സ്ഥിതിചെയ്യുന്നു.
    • ശ്രീകോവിലിനകത്ത് നാലടിയോളം ഉയരമുള്ള ശിവലിംഗം സ്ഥിതിചെയ്യുന്നു.

നാലമ്പലം

    • പ്രധാന ചുറ്റമ്പലത്തിനു ചുറ്റുമായി രണ്ട് തിടപ്പിള്ളികൾ സ്ഥിതി ചെയ്യുന്നു.
    • നാലമ്പലത്തിന്റെ വടക്കേ വാതിലൂടെ പ്രണാളത്തിനു എതിരായി മഷാവിഷ്ണുവിന്‍റെ വട്ടത്തിലുള്ള ഏകദല ശ്രീകോവിൽ സ്ഥിതിചെയ്യുന്നു.
    • അടുത്തു തന്നെ പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയുമായി നമസ്കാരം മണ്ഡപം സ്ഥിതിചെയ്യുന്നു.
    • രണ്ടും ഓടുകൾ കൊണ്ട് മേഞ്ഞ മേൽക്കൂരയാണ്.

ക്ഷേത്ര രൂപകല്പന

    • കിഴക്കുവശത്ത് വലിയബലിക്കല്ലിനു മുമ്പിലായി ആനപ്പന്തൽ ഓടു മെഞ്ഞ മേൽക്കൂരയും, മേൽക്കൂരയിൽ ദ്വജ സ്തം‌ഭങ്ങളുമായി സ്ഥിതി ചെയ്യുന്നു.
    • ഇതിനു പുറമേയായി ബലിവട്ടം, പടിഞ്ഞാറോട്ട് മുഖം തിരിച്ച് ശാസ്തസന്നിധിയും സ്ഥിതിചെയ്യുന്നു.
    • പടിഞ്ഞാ‍റെ അരികിൽ ഗോശാല കൃഷ്ണൻ സ്ഥിതി ചെയ്യുന്നു.
    • വടക്ക് കിഴക്ക് ഭാഗത്തായി ടാങ്കും ഊട്ടുപുരയും സ്ഥിതി ചെയ്യുന്നു.
    • പുറമുറ്റം വലിയ മതിലു കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നാലുഭാഗത്തു നിന്നും പ്രവേശനദ്വാരങ്ങളും.
    • ഇതിൽ കിഴക്കും പടിഞ്ഞാറും നടകൾ ദ്വാരഗോപുരങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
    • കിഴക്കേ ദ്വാരഗോപുരത്തിനു പുറത്തായി തെക്ക് ഭാഗത്ത് മഹാകാളി സന്നിധി സ്ഥിതിചെയ്യുന്നു.
    • വടക്ക് കിഴക്ക് ദിശയിൽ നാഗരാജാവ്, സിം‌ഹത്തിലേറിയ ദുർ‌ഗ എന്നിവ സ്ഥിതിചെയ്യുന്നു.
    • അന്നമനട പുഴ കിഴക്കു ഭാഗത്തുകൂടെ 500 മീ. ദുരത്തിലായി ഒഴുകുന്നു. ഇവിടെയാണ് ആറാട്ട് നടക്കുന്നത്.
    • പടിഞ്ഞാറ് നടയുടെ പുറത്തായി ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.
    • പടിഞ്ഞാറ് ഭാഗത്തായി ചാലക്കുടി-മാള ബസ് റൂട്ടാണ്.
അന്നമനട മഹാദേവക്ഷേത്രം എല്ലാ അർത്ഥത്തിലും ഒരു മഹാക്ഷേത്രമാണ്. മഹാക്ഷേത്രങ്ങളിലെ എല്ലാ ആചാരങ്ങളും ഇവിടെ നടത്തിപ്പോരുന്നുണ്ട്. ദിവസപൂജയിൽ അഞ്ചു പൂജകളും, മൂന്ന് ശ്രീബലികളും ഇവിടെ നടത്തുന്നു.

പ്രധാന ആചാരങ്ങൾ

  • പ്രദോഷ ശിവരാത്രി.
  • അഷ്ടമി രോഹിണി.
  • ആർദ്ര ദിവസങ്ങൾ (ധനുമാസത്തിൽ)

പ്രധാന ഉത്സവം

  • എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്.
  • ഇം‌ഗ്ലീഷ് മാസം ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്.
  • പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയേറ്റോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു.
  • അമ്പലത്തിലെ താന്ത്രികർ കുട്ടനക്കാട്ട് ഇല്ലം, ആവണപറമ്പ് ഇല്ലം എന്നിവടങ്ങളിൽ നിന്നാണ്.
ചാലക്കുടിയിൽ നിന്നും 12 കി. മി ദൂരത്തിലും മാളയിൽ നിന്നും 8 കി.മി ദൂരത്തിലുമാണ് അമ്പലം സ്ഥിതി ചെയ്യുന്നത്.
  • ഏറ്റവും അടുത്ത ബസ്സ് സ്റ്റേഷനുകൾ - മാള- 10 കി. മി, ചാലക്കുടി-16 കി. മി, തൃശ്ശൂർ-38 കി. മി, ആലുവ-15 കി. മി
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ - അങ്കമാലി-12 കി. മി, തൃശ്ശൂർ-38 കി. മി, ചാലക്കുടി-16 കി. മി
  • ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 12 കി. മി

KONDAYOOR , DESHAMANGALAM , THRISOOR , KERALA
  

തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് ദേശമംഗലം പഞ്ചായത്തിൽ കൊണ്ടയൂർ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തായി കുടപ്പാറ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആൽത്തറയിൽ പ്രതിഷ്ഠിച്ച ദേവീ ചൈതന്യത്തിന് കിഴക്കോട്ട് ദർശനം. വിശാലമായ അമ്പലപ്പറമ്പോടുകൂടിയ ഈ അമ്പലം കുടപ്പാറ ക്ഷേത്രക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു. ജഗദംബയായ ദുർഗാ ദേവിയുടെ നനദുർഗാ രൂപത്തിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. നിത്യ പൂജക്ക് കിരിയത്ത് നായര്‍  പൂജാ സമ്പ്രദായമാണ് അനുവർത്തിച്ചുവരുന്നത്. വിശേഷ ദിവസങ്ങളിലോ, വിശേഷ പൂജാ അവസരങ്ങളിലോ മാത്രമേ ബ്രാഹ്മണ പൂജ പതിവുള്ളൂ.                                                                                                 


കുടപ്പാറ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ കുംഭമാസത്തിലെ (ഫെബ്രുവരി - മാർച്ച്) ഒരു വെള്ളിയാഴ്ച നടക്കുന്ന പൂരവും മിഥുന മാസത്തിലെ (ജൂൺ - ജൂലൈ) ചിത്ര നാളിൽ നടത്തപ്പെടുന്ന പിറന്നാളാഘോഷവുമാണ്. ക്ഷേത്രത്തിലെ പ്രധാന പരിപാടികളുടെ വിവരണം താഴെ കൊടുക്കുന്നു.

പൂരം

കുടപ്പാറ പൂരം വർഷങ്ങൾക്ക് മുമ്പ് പറയർ സമുദായക്കാർ കെട്ടിയാടിക്കൊണ്ടിരുന്ന വേലയാണ് പിൽകാലത്ത് സാർവജനിക കുടപ്പറ പൂരമായി വിപുലപ്പെടുത്തപ്പെട്ടത്. കൊണ്ടയുർ കിഴക്കുമുറി, കൊണ്ടയുർ പടിഞ്ഞാറ്റുമുറി ദേശക്കാരുടെ പൂരവും, അതേ ദേശക്കാരുടെ ഹരിജൻ പൂരവും, കാഞ്ഞിരക്കോട്ട് കോളനി കാളവേലയും, പറയരുടെ ദാരികനും കാളിയും വരവും ചേർന്നതാണ് കുടപ്പാറ പൂരം. 20 ആനകളും, തായമ്പകയും, പഞ്ചവാദ്യവും, പാണ്ടിമേളവും, കാവടിയും, അലങ്കാരക്കാളകളും, പൂതൻ, തിറ , വെള്ളാട്ട്, കരിങ്കാളി, മറ്റ് ദേവതാ വേഷങ്ങളും ചേർന്ന ദൃശ്യവിസ്മയമാണ് കുടപ്പാറ പൂരം. മധ്യകേരളത്തിലെ പ്രസിദ്ധമായ മറ്റുപൂരങ്ങളേപ്പോലെ തന്നെ ഇവിടെയും ഗംഭീര വെടിക്കെട്ട് / കരിമരുന്നു പ്രയോഗം അരങ്ങേറാറുണ്ട്. വെടിക്കെട്ട് കാണുന്നതിനായി വിശാലമായ പാടശേഖരം പ്രത്യേകം കെട്ടിയൊരുക്കി സുരക്ഷാ സംവിധാനങ്ങൾ പാലിച്ചു കൊണ്ടാണ് സൌകര്യമൊരുക്കുന്നത്.                                                                                             
2008ലെ സുവർണ്ണ പ്രശ്നാനന്തരം ഭഗവതിയുടെ പുന: പ്രതിഷ്ഠ നടത്തുക ഉണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ ആ ദിവസം കുടപ്പാറ അമ്മയുടെ പിറന്നാളായി ആഘോഷിക്കാൻ തുടങ്ങി. കുടപ്പാറമ്മയുടെ പിറന്നാൾ എല്ലാ വർഷവും മിഥുന മാസത്തിൽ ചിത്ര നാളിൽ നടത്തപ്പെടുന്നു. വിശേഷാൽ പൂജകളുടെ പുറമേ അന്നേ ദിവസം ഭക്തജനങ്ങൾക്ക് പ്രസാദമായി പിറന്നാൾ സദ്യ നല്കി വരുന്നു. കുടപ്പാറ ഭഗവതിയുടെ ഈ തിരുനാളാഘോഷത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് കുടപ്പാറയിലേക്ക് ഒഴുകിയെത്തുന്നത്.


വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തെട്ട് ദിവസം അമ്പലത്തിൽ ദിവസവും നിറമാലയും ചുറ്റുവിളക്കും ഭക്തജനങ്ങൾ നേർച്ചയായി കഴിപ്പിക്കാറുണ്ട്. നാൽപ്പത്തൊന്നാം ദിവസം പടിഞ്ഞാറ്റുമുറി പൂരാഘോഷ കമ്മിറ്റിയും നാൽപ്പത്തെട്ടാം നാൾ കിഴക്കുമുറി പൂരാഘോഷക്കമ്മിറ്റിയും വിശേഷാൽ നിറമാലയും ചുറ്റുവിളക്കും നടത്തുന്നു.


കുടപ്പാറ ഭഗവതിയുടെ ചരിത്രത്തെ പറ്റി വ്യക്തമായ രേഖകളൊന്നും നിലവിലില്ല. ആകെയുള്ളത് വാമൊഴിയായി പകർന്നുകിട്ടിയതും ക്ഷേത്രജ്ഞരുടെ ഗണിതത്തിൽ തെളിഞ്ഞതും ആയ വിവരങ്ങൾ മാത്രമേയുള്ളൂ. കുറച്ചെങ്കിലും സ്വീകാര്യമായ ഒരു ഭാഷ്യം ഇതാണ്. പണ്ട് പണ്ടാരത്തിൽ, നമ്പ്രത്ത് എന്ന രണ്ടു നായർ തറവാട്ടിലെ കാരണാവർമാർ പുഴക്കക്കരെ ഉള്ള വാണിയംകുളം ചന്തയ്ക്ക് ഉരുക്കളെ വാങ്ങാൻ പോയി. ഉരുക്കളെയും വാങ്ങി വരുന്ന വഴിമദ്ധ്യേ അവർ ജീർണ്ണിച്ചു കിടക്കുന്ന ഒരു അമ്പലപ്പറമ്പിലെ ആൽമരത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നു. ഒന്നു മയങ്ങുകയും ചെയ്തു. ക്ഷീണം മാറ്റി വീണ്ടും നടപ്പ് തുടർന്ന അവർ കൂമ്പൻ പാറക്കല്ലിനടുത്തുള്ള കയത്തിൽ കുളിക്കാനിറങ്ങി. കന്നുകളെ കഴുകി കയറ്റി കുളിയും കഴിഞ്ഞു പണ്ടാരത്തിലെ കാരണവർ കുടയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോയി. പുഴക്കരയിൽ തന്നെ വീടുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ കുളികഴിഞ്ഞു കന്നുകളെയും കൊണ്ട് പോകനൊരുങ്ങിയപ്പോഴാണ് വിചിത്രമായ ആ ആനുഭവം ഉണ്ടായത്, തന്റെ ഓലക്കുട പാറയിൽ നിന്നും ഇളകുന്നില്ല. കുറെ ശ്രമിച്ചിട്ടും കുട വിട്ടു വരാത്തതിനാൽ കുടയെ പാറയിൽ തന്നെ വിട്ടു അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേദിവസം അദ്ദേഹം പണ്ടാരത്തിൽ തറവാട്ടിലെ കാരണവരെ കാണാനായി പോയി. ആ സമയത്ത് അവിടെയും ചില വിസ്മയങ്ങൾ നടക്കുന്നുണ്ടായിരുന്നു. മച്ചിൽ വച്ചിരുന്ന കുട വിറക്കുകയും ഇളകുകയും ചെയ്യുന്നു. രണ്ടു കാര്യങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നിയതിനാൽ വേഗം ഒരു ദൈവജ്ഞനെ കണ്ടു പ്രശ്നം വയ്പ്പിച്ചു . കന്നുകളെയും കൊണ്ട് വരുന്ന വഴിയിൽ വിശ്രമിച്ച അമ്പലത്തിലെ ദേവി ഇവരുടെ കൂടെ പുറപ്പെട്ട് പോന്നതാണെന്നും അതിപ്പോൾ കുടയുറച്ച കൂമ്പൻ പാറക്കടിയിൽ ജലത്തിലും , കുടയിളകിയ മച്ചിലും ആയി സാന്നിധ്യം ഉണ്ടായിരിക്കുന്നു വെന്നും പ്രശ്നവശാൽ വെളിവായി. രണ്ടു തറവാട്ടിലും അന്ന് മുതൽ ഭഗവതിയെ കുലദൈവമായി ആരാധിച്ചുതുടങ്ങി . കുടയിൽ വന്നു പാറയിൽ വസിച്ച ദേവിയാണ് പിന്നീട് കുടപ്പാറമ്മ എന്ന പേരിൽ ആരാധിക്കപ്പെട്ടു തുടങ്ങിയത്.
ഭഗവതിയുടെ കുടപ്പാറയിലെ വാസത്തെക്കുറിച്ച് പ്രചാരത്തിലിക്കുന്ന മറ്റൊരു വാമൊഴി കൂടിയുണ്ട്. പാടത്തെ പണികഴിഞ്ഞു കന്നുകളെ പുഴയിൽ കൊണ്ടുവന്നു കഴുകി ദാഹവും മാറ്റി കൊണ്ടുപോകാറുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ ചില ദിവസങ്ങളിൽ കന്നുകളിൽ ഒന്നിനെ ഇടക്കിടക്ക് കാണാതാവുന്നു. ഇതിന്റെ രഹസ്യം തേടിയപ്പോഴാണ് ഒരു പോത്ത് ഇടക്കിടക്ക് കയത്തിൽ മുങ്ങിയാൽ വരാൻ സമയമെടുക്കുന്നു എന്നു മനസിലാക്കിയത്. ഒരു ദിവസം കാരണവർ പോത്തിനെ വെള്ളത്തിലിറക്കിയപ്പോൾ അതിന്റെ വാലിൽ പിടി കൂടി, കാരണവരെയും കൊണ്ട് പോത്ത് കയത്തിൽ മുങ്ങി. കയത്തിന്റെ അടിയിലെ ഏതോ രഹസ്യ മാർഗ്ഗത്തിലൂടെ പോത്ത് കാരണവരെ വിസ്മയകരമായ ഒരു ലോകത്തെത്തിച്ചു. അതൊരു പാതാള അമ്പലമായിരുന്നത്രേ. അവിടുത്തെ ഊട്ടുപുരയുടെ പുറകിൽ പോയി ഇലയും മറ്റും തിന്നാനാണ് പോത്തിന്റെ ഈ പോക്കെന്ന് കാരണവർക്ക് മനസ്സിലായി. കാരണവർ സ്ഥലം നടന്നു കാണുന്ന തിരക്കിൽ പോത്തിനെ മറന്നു. അടുത്ത തവണ പോത്ത് വന്നപ്പോഴേക്കും കാരണവർ അതൊരു ജലവാസി യായ ഒരു ഭഗവതി ക്ഷേത്രം ആണെന്നും നിത്യ പൂജയുള്ള സ്ഥലമാണെന്നുമൊക്കെ മനസ്സിലാക്കി. പോത്തിന്റെ വാലിൽ പിടിച്ച് കാരണവർ വീണ്ടും കടവത്ത് പൊങ്ങിവന്നു. തുവർത്തി വീട്ടിലേക്ക് നടന്നപ്പോൾ അവിടെയോരാൾക്കൂട്ടം. മാറിനിന്നു എന്താണെന്ന് കാരണവർ അന്വേഷിച്ചു. അന്നേക്കു കാരണവർ പോയിട്ടു 16 ദിവസം ആയത്രേ, കാരണവർ പുഴയിൽ വീണു മരിച്ചെന്നു കരുതി അടിയന്തിരം നടക്കുകയാണവിടെ. തന്നെ കണ്ട ആളോടു താൻ മരിച്ചിട്ടില്ലെന്നും, ഇത് തന്റെ പിറന്നാൽ സദ്യ ആയി കരുതണമെന്നും, താൻ കാശിക്ക് പോകുകയാണെന്നും പറഞ്ഞു പുറപ്പെട്ട് പോയി . അദ്ദേഹത്തെപറ്റി പിന്നെ വിവരമൊന്നും കിട്ടിയില്ല.
 കുടപ്പാറയിലെ പ്രധാന വഴിപാടുകൾ ഇവയാണ് .


നിറമാല

നിറമാലയും ചുറ്റുവിളക്കും ഭഗവതിക്ക് വൈകുന്നേരങ്ങളിൽ അർപ്പിക്കുന്നു. കഴിവിനനുസരിച്ച് പായസവും ഉണ്ടാകും. നിവേദിച്ച പായസം സന്നിഹിതരായ ഭക്ത ജനങ്ങൾക്ക് പ്രസാദമായി നല്കുന്നു. ഇതിലേക്ക് വേണ്ട സാധനങ്ങൾ ഈ പൂജ കഴിക്കുന്നവർ വാങ്ങി ഏൽപ്പിക്കുന്ന പതിവാണ് നിലവിലുള്ളത്.

വെടി വഴിപാട്

ചൊവ്വ , വെള്ളി , ഞായർ ദിവസങ്ങളിൽ നടത്തുന്ന കതിനാവെടി യുടെ വഴിപാടാണു അമ്മക്ക് പ്രിയമുള്ള മറ്റൊന്നു. കാര്യ സാധ്യത്തിനും വിഘ്നങ്ങളകറ്റുന്നതിനും പ്രാർത്ഥിക്കുന്നതാണ് ഇത്.

തുലാഭാരം

തുലാഭാരം വഴിപാടു നേരത്തെ അറിയിച്ചു അമ്പലം തുറന്നിരിക്കുമ്പോൾ നടത്തുന്നതിന് സൌകര്യമുണ്ട്. സാധന സാമഗ്രികൾ ഭക്തർ കൊണ്ടുവരണം .

നടയ്ക്കിരുത്തൽ

പശു , ആട് , കോഴി എന്നിവയെ അമ്മക്ക് സമർപ്പിക്കാറുണ്ട് . അവ ലേലം ചെയ്തു കിട്ടുന്ന പണം അമ്പലത്തിലേക്ക് മുതൽ കൂട്ടുന്നു.

പറ ചെരിയൽ

ഉത്സവ സമയങ്ങളിൽ അമ്പലത്തിൽ പറ ചെരിയുന്നതിനുള്ള സംവിധാനമുണ്ട്.

മറ്റ് വഴിപാടുകൾ

പുഷ്പാഞ്ജലി, വിളക്കും മാലയും, പട്ടു ചാർത്തൽ, ആദിയായ വഴിപാടിനങ്ങൾ നടത്തുന്നതിനും സൌകര്യമുണ്ട്. പിറന്നാൾ അവസരത്തിൽ അന്നദാനത്തിനുള്ള അരി, പച്ചക്കറി ആദിയായവ നടയ്ക്കു സമർപ്പിക്കുകയും ചെയ്യാവുന്നതാണ് .



കുടപ്പാറ ക്ഷേത്രത്തിലെത്താൻ സൌകര്യപ്രദമായ വഴികൾ ഇതാണ്.
  • തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽനിന്നും കുണ്ടന്നൂർ, ചിറ്റണ്ട, വരവൂർ, ദേശമംഗലം വഴിയും (ദൂരം 20 കിലോ മീറ്റർ), ഷൊറണൂരിൽ നിന്നും ചെറുതുരുത്തി, പള്ളം, ദേശമംഗലം വഴിയും (11 കിലോ മീറ്റർ), പട്ടാമ്പി/കുന്നംകുളം ഭാഗത്തുനിന്നും വരുന്നവർ പട്ടാമ്പി കൂട്ടുപാതയിൽ നിന്നും ആറങ്ങോട്ടുകര , ദേശമംഗലം വഴിയും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം.
  • കാരക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു ഭാരതപ്പുഴ കടന്നും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം. മഴക്കാലത്ത് തോണി സൌകര്യം ഉണ്ട്.



ERAVATHTHOOR , THRISHOOR ,KERALA



തൃശൂര്‍ ജില്ലയിലെ എരവത്തൂര്‍  ഗ്രാമത്തിലെ ഒരു അമ്പലമാണ്തലയാക്കുളം ഭഗവതി ക്ഷേത്രം . തലയാക്കുളം ഭഗവതി അമ്മയാണ് ഇവിടുത്തെ പ്രതിഷ്ഠ.
എരവത്തൂർ നായർ സമുദായമാണ് ഈ അമ്പലത്തിലെ മേൽനോട്ടം നടത്തിവരുന്നത്. വർഷംതോറും ഇവിടെ ഉത്സവംനടത്തുന്നതും അമ്പലത്തിലെ മറ്റു വികസന പ്രവൃത്തികളും നടത്തി വരുന്നത് തലയാക്കുളം അമ്പലകമ്മിറ്റിയാണ്. പാലിയം ഗ്രൂപ്പ് ദേവസ്വം വകയാണ് ഈ ക്ഷേത്രം. ഇതിന്റെ ചുറ്റമ്പലത്തിൽ രണ്ട് ശ്രീകോവിലുകളിയായി ഭദ്രകാളിയും ശ്രീദുർഗ്ഗയും തുല്യപ്രാധാന്യത്തോടുകൂടി ആരാധിക്കപ്പെട്ടുവരുന്നു. ഭൈരവൻ, നാഗദേവതകൾ, രക്ഷസ്സ് എന്നിവർ ഉപദേവതകളായി ക്ഷേത്രമതിൽക്കകത്തും, ക്ഷേത്രത്തിന് പുറത്ത് കുളത്തിനരികിൽ ഘണ്ടാകർണ്ണർ, വെളിച്ചപ്പാട്, മേലാംതുരുത്തി എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാട് മുടിയേറ്റും (കുംഭമാസത്തിലെ കാർത്തിക നാളിൽ), കർക്കിടകമാസത്തിലെ കളമെഴുത്തും പാട്ടും ആണ്. ഗുരുതിപുഷ്പാഞ്ജലി വർഷത്തിൽ ഒരിക്കൽ ദേശഗുരുതിനാളിൽ മാത്രം നടത്തുന്നു. ഇവിടുത്തെ മറ്റ് വഴിപാടുകൾ ഗണപതിഹോമം, ഭഗവതിസേവ, എണ്ണ, കരിക്ക്, കുങ്കുമം, മഞ്ഞൾപൊടി അഭിഷേകങ്ങൾ എന്നിവയാണ്.



കുഴൂർ ദേശത്തിന്റെ വടക്ക് കിഴക്കേ മൂലയിലായി സ്ഥിതി ചെയ്യുന്ന ഈ ഭഗവതിക്ഷേത്രത്തിന് ആയിരം വർഷത്തിന്റെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1987-88 കാലത്ത് ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യപ്രശ്നങ്ങളിൽ കണ്ടത് ഭഗവതിയെ ഭദ്രകാളിയായും പിന്നീട് ദുർഗ്ഗയായും വീണ്ടും ഭദ്രകാളിയായും ആരാധിച്ചു വരുന്നതായും ആരാധനസ്വഭാവത്തിൽ വന്ന വ്യത്യാസം മൂലം ഭദ്രകാളീചൈതന്യത്തിന് പുഷ്ടി വരുകയും കാലം കഴിയവേ ദുർഗ്ഗാദേവിക്ക് ഉപദേവതാസ്വഭാവത്തിൽ ആരാധന കൈവരുകയും ചെയ്തു എന്നാണ്. പിന്നീട് പ്രശ്നവിധിപ്രകാരം ദുർഗ്ഗാദേവിക്ക് പ്രത്യേകം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയുണ്ടായി.




എല്ലാ വർഷവും മേട മാസത്തിൽ നടത്തി വരുന്ന ഉത്സവം പ്രധാനമാണ്. കൂടാതെ ഇവിടുത്തെ വിശേഷദിവസങ്ങൾ താഴെപ്പറയുന്നവയാണ്.
  • ആണ്ടു വിശേഷം - കുംഭമാസത്തിലെ അശ്വതിനാളിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠാദിനം
  • കാർത്തിക നാളിൽ താലപ്പൊലി, മുടിയേറ്റ്, തുടർന്ന് ദേശഗുരുതി, മകരച്ചൊവ്വ വിശേഷം
  • കർക്കിടകമാസത്തിൽ കളമെഴുത്തും പാട്ടും
  • എല്ലാ മാസവും പൗർണ്ണമി നാളിൽ ഭഗവതീസേവ
  • ഒന്നാം തിയതികളിൽ ഗണപതിഹോമം



       അരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രം


                                  AROOR , CHERTHALA , ALAPPUZHA DT. ,KERALA    

                        FOLLOW US ON FB : https://www.facebook.com/nammudekshethrangalndd



ആലപ്പുഴജില്ലയിലെ അരൂരില്‍  സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദേവീക്ഷേത്രമാണ് കാർത്ത്യായനി ദേവി ക്ഷേത്രം.പരശുരാമനാല്‍ തീര്‍ത്ത 108 ദേവി ക്ഷേത്രത്തില്‍ ഒന്നാണ് കാട്ടുപിഷാരത്ത് എന്ന്‍ അറിയപ്പെടുന്ന അരൂര്‍ ശ്രീ കാര്‍ത്യായനി                 ദേവിക്ഷേത്രം.                                                                                                                                                             

പണ്ടുകാലത്ത് ആരാധന ഇല്ലാതിരുന്ന ഇവിടെകൂടി കണ്ണുകുളങ്ങര കൈമള്‍ രാത്രി സമയത്ത് ഇതുവഴി ഭാര്യാഗ്രഹത്തിലേക്ക്‌ പോകുംവഴി  ഇപ്പോള്‍ സെന്‍റ് അഗസ്റ്റിന്‍സ്  സ്കൂളിന്‍റെ തെക്ക് വശത്തുള്ള മാവിന്‍ചുവട്ടില്‍  (കാര്‍ത്യായനി മാവ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്) സുന്ദരിയായ ഒരു യുവതിയെ കണ്ടു. ദുഖിതയായ യുവതി ശ്രീ കാര്‍ത്യായനി ദേവി ആണെന്ന്‍ മാന്ദ്രികനായ കണ്ണുകുളങ്ങര കൈമള്‍ക്ക് മനസിലായി. തുടര്‍ന്ന്‍ കുശലാന്വേഷണം നടത്തിയപ്പോള്‍ തന്നെ നോക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പോകുകയാണെന്ന്‍ പറഞ്ഞു. അരൂരിലെ ദേവി ചൈതന്യം പോകുകയാണെന്ന്‍ മനസിലാക്കിയ അദേഹം അവരെ തിരിച്ചു വിളിച്ച്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വളപ്പിലുള്ള കാഞ്ഞിരച്ചുവട്ടില്‍ ഇരുത്തി. ദാഹമകറ്റാന്‍ ഇളനീരുമായി വരാമെന്നും താന്‍ തിരിച്ചു വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കെണമെന്നും ദേവിയെകൊണ്ട് സത്യം ചെയിച്ചശേഷം അദേഹം സ്വഗ്രഹത്തില്‍ ചെന്ന്‍ ആത്മഹത്യ ചെയ്തു.


                                                                       


അദ്ദേഹത്തിന്‍റെ  അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു,  ഗണപതി ,ശിവന്‍, ശ്രീകൃഷ്ണന്‍, അയ്യപ്പന്‍, നാഗദേവതകള്‍ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ്‌ പായസവും.                                                                                                                                 
പിന്നീട് മുറജപം നടക്കുന്ന സമയത്ത് തിരുവനന്ദപുരതേക്ക് പോയ വില്വമംഗലം സ്വാമി ആണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിലേക് പ്രതിഷ്ഠ നടത്തിയത്.                                                                  

ഇവിടെ ഊടുപുരയില്‍ താമസിച്ച അദ്ദേഹത്തിന് കൊതുകുശല്യം കാരണം ഉറങ്ങാന്‍ സാദിച്ചില്ല അതില്‍ കോപിതാനായി ഈ ഊട്ടുപുരയില്‍ കൊതുക് കയറാതെപോട്ടെ എന്ന്‍ ശപിക്കുകയുണ്ടായി, ഈ ശാപഫലമായി ഇന്നും ഇവിടുത്തെ ഊട്ടുപുരയില്‍ കൊതുക് കയറുകയില്ല.

രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജാവിന്‍റെ പ്രതിനിധികള്‍ ഭരണം നടത്തിയിരുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ നിലവില്‍ ഭരണം തുടരുന്നു.                                                             



ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവിൽ ഭരണം നടത്തുന്നു.                                                
                                            എല്ലാ വര്‍ഷവും മീന മാസത്തില്‍ മകയിരം നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടോട്കൂടി ഏഴു ദിവസത്തെ ഉത്സവം ആണ് ഇവിടെ ഉള്ളത്, എല്ലാ വര്‍ഷവും ധനു മാസത്തില്‍ ഒന്‍പത് പത്ത് പതിനൊന്ന്‍ തീയതികളില്‍ ചിറപ്പ് നടത്താറുണ്ട്.