Powered By Blogger

Wednesday 3 December 2014


AYMURI , PERUMBAVOOR, ERNAKULAM ,KERALA 





കേരളത്തിൽ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് അയ്മുറിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ മഹാദേവക്ഷേത്രമാണ് അയ്മുറി മഹാദേവക്ഷേത്രം.

ക്ഷേത്രഗോപുരം



പെരുമ്പാവൂർ - കോടനാട് റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് അയ്മുറി ക്ഷേത്രത്തിലാണ്.                                                                                                                   


                                           അയ്മുറി അമ്പലം

ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് വലിപ്പമേറിയ നന്ദി പ്രതിമ.



ക്ഷേത്രത്തിലെ നന്ദി പ്രതിമ



PERUMBAVOOR , ERNAKULAM ,KERALA 




കേരളത്തിലെ ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്താണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്. ഏറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു. 1945ന്റെ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം ഇവർ ദിവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി.                                                                                                                          

ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല. 1986 ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക്‌ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിനു 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി.
         പക്ഷെ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ                                   ഉള്ളുവെന്നു കരുതപ്പെടുന്നു.                                                                                                                          

ഇരിങ്ങോൾ കാവ്




ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു.എട്ടാമത്തെ പുത്രനെ പ്രതീക്ഷിചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.                                                                 


ഇരിങ്ങോൾ കാവ്  ക്ഷേത്രം 



ദേവീ വിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. നെയ്പായസവും ശർക്കര പായസവും,ഗോതമ്പുകൊണ്ട് തയാറാക്കിയ പ്രത്യേകതരം പായസമായ ചതുസ്സ്തം എന്നിവയാണ് പ്രധാന വഴിപാടുകൾ. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. കാവിനു ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു. അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു                            ആവശ്യത്തിനായി ഉപയോഗിക്കാറില്ല.                                                                               

വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസ്സും അവിവാഹിതരായ യുവതികൾക്ക്‌ മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.                                                                                                                                     



ANGAMALY,ERNAKULAM,KERALA



എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക്കൽ മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രം.                                                                                                                                     

ചിറയ്ക്കൽ മഹാദേവക്ഷേത്രം




ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠപരമശിവനാണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

                                            പാർശ്വ വീക്ഷണം

ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തോടുകൂടിയ രണ്ടു നിലയുള്ള ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ധ്വജമോ ഗോപുരമോ അലങ്കാര കവാടമോ ഒന്നും തന്നെ ക്ഷേത്രത്തിനില്ല. ബലിക്കല്ല് സാമന്യം വലിയതാണെങ്കിലും ബലിക്കൽപ്പുരയില്ല. നമസ്കാരമണ്ഡപമുണ്ട്. വലിയമ്പലം കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ചുറ്റമ്പലത്തിനു പഴക്കം കാണുന്നില്ല, പുതുതായി നിർമ്മിച്ചതാണ്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള വിസ്തൃതമായ നടവഴി ചെന്നവസാനിക്കുന്നത് സാമാന്യം വലിയ ഒരു ചിറയിലാണ്.

മുൻവശം



ശിവനാണ് പ്രതിഷ്ഠ. പീഠത്തിൽ നിന്ന് ഒന്നരയടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമരുളുന്നു. ദേവൻ രൌദ്രഭാവത്തിൽ ജലത്തിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നതിനാൽ ക്രുദ്ധനായ ദേവൻ ശാന്തനായി നിലകൊള്ളുന്നു എന്നാണ് സങ്കല്പം.                                                  


                               പ്രവേശന കവാടം


രണ്ടുനേരം പൂജയും ക്ഷേത്രചടങ്ങുകളുമുണ്ട്. ഉത്സവമില്ല. ശിവരാത്രി ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.  തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ  കീഴിലാണ് ക്ഷേത്രഭരണം. തന്ത്രം ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കലേക്കും ആകുന്നു.                                                                                                



                                 ശാസ്താവിന്‍റെ ക്ഷേത്രം




ആലങ്ങാട് രാജവംശം രണ്ടായി പിരിഞ്ഞപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. 1756 - ൽ സാമൂതിരി ആലങ്ങാട് പിടിച്ചൂ. 1762- ൽ തിരുവിതാംകൂർ സാമൂതിരിയെ തോല്പിച്ചു. അതിനു പ്രതിഫലമായി കൊച്ചി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു നൽകി. പിന്നീട് തിരുവിതാംകൂർ രാജ്യം ഇല്ലാതായപ്പോഴാണ് ആലങ്ങാട് രാജാവിന്റെ സംരക്ഷണത്തിലായിരുന്നചിറയ്ക്കൽ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലായിത്തീർന്നത്

                                                          ബലിക്കല്‍



അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ ഇളവൂർകവല എന്ന സ്ഥലത്തുനിന്ന് പുളിയനം ഭാഗത്തേക്കുള്ള റോഡിൽ പുളിയനം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് അടുത്തായാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇളവൂർ കവലയിൽ നിന്നും 4.5 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്ററും അകലെയാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം .


                                     ക്ഷേത്രക്കുളം



അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ ഇളവൂർകവല എന്ന സ്ഥലത്തുനിന്ന് പുളിയനം ഭാഗത്തേക്കുള്ള റോഡിൽ പുളിയനം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് അടുത്തായാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇളവൂർ കവലയിൽ നിന്നും 4.5 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്ററും അകലെയാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം .                                                                                                                                             


MADHUR, NEAR  AND BANK OF PAYASWINI RIVER , KASARGODU, KERALA





മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിൽ ആണ് അറിയപെടുന്നത്. പണ്ട് ഇവിടെ ശിവൻ മാത്രം ആണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. ശിവനെ പൂജ കഴിക്കാൻ ദിവസവും രാവിലെ പൂജരിമാർ വരുമായിരുന്നു. വരുന്ന പൂജാരിമാരുടെ കൂടെ വന്ന കുട്ടികൾ കളിയായി അമ്പലത്തിലേ ഒരു ചുമരിൽ ഗണപതി രൂപം ഉണ്ടാക്കി പൂജ നടത്തുകയും നിവേദ്യം ആയി പച്ച അപ്പം (വേവിക്കാത്ത അപ്പം) നിവേദിക്കുകയും ചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയ പൂജരിമാർ കാണുകയും പ്രശ്ന ചിന്തയിൽ അവിടെ ഗണപതി സാന്നിധ്യം കണ്ടതിനെ തുടർന്ന് ബാക്കി കാര്യം ചെയ്യുകയുകം ചെയ്തു. ഗണപതി വിഗ്രഹം ചുമരിൽ നിന്നും പുറത്തേക്ക് വന്നപോലെ ആണ് ഉള്ളത്. കുട്ടികൾ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെ ആണ് ഗണപതിക്ക് പ്രധാനം. അവിടെത്തെ പ്രധാനപ്പെട്ട വേറെ പ്രസാദമാണ് ഉണ്ണിയപ്പം.                                                            

അനന്തേശ്വര വിനായക ക്ഷേത്രം




പ്രധാന ഉത്സവം മൂടപ്പ സേവ അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് , ഭീമമായ ചെലവു മൂലം ഇതു സാധാരണയായി നടത്താറില്ല. ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത്. ടിപ്പു സുൽത്താൻ ഒരിക്കൽ ഈ അമ്പലത്തെ ആക്രമിച്ചിരുന്നു.  തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.

ഇവിടത്തെ ഗണപതിവിഗ്രഹത്തിന് നല്ല വലുപ്പമുണ്ട്. ആദ്യകാലത്ത് ഈ വിഗ്രഹം ഉയരത്തിൽ വലുതാകുകയായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു കന്നഡസ്ത്രീ ഇവിടത്തെ ഗണപതിനടയിൽ വന്നശേഷം 'ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ' എന്നു പറയുകയും തുടർന്ന് വീതിയിൽ വലുതാകാൻ തുടങ്ങുകയുമായിരുന്നത്രേ. ഇന്നും വിഗ്രഹം വളരുന്നുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായി വാഴുന്നു.

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവ വടുക്കൾക്ക് ഈ ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.

                                    അനന്തേശ്വര വിനായക ക്ഷേത്രം


അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ "സഹസ്രാപ്പം" (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രതാന ഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സതാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.                                                                                                

മഴക്കാലത്ത് ക്ഷേത്രത്തിന്റെ അരികിലുള്ള നദി കരകവിഞ്ഞൊഴുകി ക്ഷേത്രപരിസരത്തും നിറയുന്നു. അതുകൊണ്ട് മഴക്കാലം ക്ഷേത്രം സന്ദർശിക്കുന്നതിന് അനുയോജ്യമല്ല. ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കു കൂടുതൽ. ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക.എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ നിന്നും അന്നധാനം നൽകുന്നു ,അതിനു പ്രതേക ചാർജ് ഈടാക്കാറില്ല ,എന്നാൽ ടോക്കെൻ എടുക്കണം കാരണം ഒട്ടനവതി ആളുകൾ വരുന്നത് കൊണ്ട് ആളുകളുടെ എണ്ണം അറിയാൻ വേണ്ടി മാത്രം



MADUKKAI,AMBALATHARA,KANJANGADU,KASARGODU,KERALA


കാസർഗോഡ്‌ ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വെള്ളൂട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദുർഗ്ഗ ദേവി ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം. കാലങ്ങളോളം കാട് മൂടിക്കിടന്ന ഈ ക്ഷേത്രം 2005-2006 കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുനർനിർമാണം നടത്തി പ്രതിഷ്ഠ ചെയത് ആരാധിച്ചു വരുന്നു.

           വെള്ളൂട ക്ഷേത്രം                         



പാതിവ്രിത്യതിൻറെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് വെള്ളൂട ദേവി എന്നും, കോവാലന്റെ ദേഹവിയോഗതാൽ പ്രതികാര ദുർഗയായ കണ്ണകി ദേവി മധുര ദഹനത്തിന് ശേഷം കോപ ശമനത്തിനായി കന്യാകുമാരിയിലൂടെ കേരളത്തിൽ പ്രവേശിച്ച് ആറ്റുകാലിൽ തങ്ങിയ ശേഷം കേരളത്തിലെ പതിമൂന്നു ശാക്തേയ ക്ഷേത്രങ്ങളും സന്ദർശിച്ചു വെള്ളൂട എന്ന ഈ പവിത്ര ഭൂമിയിൽ വിശ്രമിച്ച് തപസ്സനുഷ്ടിച്ച ശേഷം മംഗലാപുരത്തെ മംഗള ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ വഴി കൈലാസത്തിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം.


                                                 വെള്ളൂട ദേവി              





ഈ ഐതിഹ്യത്തിന്റെ പാശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ കുംഭ മാസത്തിലെ പൂരം ദിവസം പ്രസ്തുത മുഹൂർത്തത്തിൽ തന്നെ ഈ ക്ഷേത്രത്തിലും പൊങ്കാല മഹോത്സവം ആഘോഷിച്ചു വരുന്നു. വടക്കേ മലബാറിൽ ഈ കാരണം കൊണ്ട് തന്നെ ഈ ക്ഷേത്ത്രത്തിനു പ്രസിദ്ധിയാർജിക്കാനായിട്ടുണ്ട്. ഇവിടെ പൊങ്കാല സമർപ്പിച്ചാൽ ഉത്തരോരുത്തരം അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിച്ചു വരുന്നു. സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പൊങ്കാല അർപ്പിക്കാനുള്ള അവകാശം.                                                                                                                                  
                                                                      
                                                   വെള്ളൂട പൊങ്കാല




സർവാഭിഷ്ട്ടദായിനിയും ഭക്തജനസംരക്ഷകയുമായ ഭഗവതി പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. ഭദ്രകാളിയെന്നും സരസ്വതിയെന്നും ഭഗവതിയെന്നുമൊക്കെ വിളിച്ചു വരുന്ന ആ പരാശക്തി കലികല്മശനാശിനിയായ് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗല്ല്യയായി വെള്ളൂട ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം.