Powered By Blogger

Sunday 14 December 2014

PATTANAKKAD, CHERTHALA , ALAPPUZHA , KERALA 


ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പട്ടണക്കാട് മഹാദേവക്ഷേത്രം. കൊച്ചിരാജാക്കന്മാരുടെ കാലത്താവാം ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്. കിഴക്കു ദർശനമായി ദേശീയപാത 47നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.                                                       


പട്ടണക്കാട് മഹാദേവക്ഷേത്രം  മുന്‍വശം 

 രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം ബ്രാഹ്മണ മേധാവിത്വം നിലനിൽക്കുന്ന കാലത്താവാം ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചു തുടങ്ങിയത്.ആഴ്വാഞ്ചേരി തമ്പ്രക്കൾക്ക് ചേർത്തല താലൂക്കിലെ പലക്ഷേത്രങ്ങൾക്കും അധികാര സ്ഥാനമാനങ്ങൾ ഉണ്ടായിരുന്നു. അതുപോലെതന്നെ ഇവിടെ പട്ടണക്കാട് ക്ഷേത്രത്തിനും തമ്പ്രാക്കൾക്കും ബന്ധമുള്ളതായി കാണുന്നുണ്ട്. പരശുരാമൻ പ്രതിഷ്ഠനടത്തിയ ഇവിടുത്തെ ശിവപെരുമാൾ കിരാതമൂർത്തിയായിട്ടാണ് വിരാജിക്കുന്നത് . പരശുരാമ പ്രാതിഷ്ഠിതമെങ്കിലും ഇവിടെ ശിവലിംഗം സ്വയംഭൂവാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

                                           നാലമ്പലം

 


കേരളത്തിലെ ആദ്യകാല ശിവക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രം പടിഞ്ഞാറൻ തീരത്തെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നായി വിരാജിച്ചു പോരുന്നു. കൊച്ചി രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പുതിക്കി പണിതീർത്തത് എന്നു വിശ്വസിക്കുന്നു. ദേശീയ പാത - 47നു പടിഞ്ഞാറ് വശത്തായി കിഴക്ക് അഭിമുഖമായി ക്ഷേത്രം നിലകൊള്ളുന്നു.

സമചതുരാകൃതിയിലുള്ള നാലമ്പലത്തിൽ ഇടത്തരം വലുപ്പമുള്ള ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിന്റെ മേൽക്കൂര പ്ലാവിൻ പലക കൊണ്ടും അതിനു മുകളിലായി ചെമ്പ് തകിടിനാൽ ഭംഗിയായി മേഞ്ഞിരിക്കുന്നു. കിഴക്കേ നാലമ്പലത്തിനു പുറത്ത് ആനക്കൊട്ടിലിൽ നിന്നാൽ ശ്രീകോവിലിന്റെ മുകളിലെ താഴികക്കുടം കണ്ട് ദർശിക്കാം. ക്ഷേത്രേശനെ തൊഴുന്ന കൂട്ടത്തിൽ ഭക്തർ ചെമ്പിൽ തീർത്തിരിക്കുന്ന ഈ താഴികകുടവും തൊഴാറുണ്ട്.

              പട്ടണക്കാട് മഹാദേവക്ഷേത്രം   വടക്കുവശം 


വളരെ വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ നാടൻ കുമ്മായം കൊണ്ട് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ കിഴക്കു ദർശനമായി ചതുര ശ്രീകോവിൽ. നാലമ്പല ചുമരിനോട് ചേർന്ന് തന്നെ പ്ലാവിൻ തടിയിൽ തീർത്ത വിളക്കുമാടം. ശിവരാത്രിനാളിലും, മറ്റുവിശേഷ ദിവസങ്ങളീലും ഈ വിളക്കുമാടത്തിലെ തിരികൾ മിഴിതുറക്കുന്നു. നാലമ്പലം പൂർണ്ണമായും ഓട് മേഞ്ഞിരിക്കുന്നു. നാലമ്പലത്തിനുള്ളിൽ തന്നെയാണ് തിടപ്പള്ളിയും പണിതീർത്തിരിക്കുന്നത്. തെക്കു കിഴക്കേമൂലയിലായി വിസ്താരമേറിയ തിടപ്പള്ളിയാണ് ഇവിടുത്തേത്. നാലമ്പലത്തിനോട് അനുബന്ധിച്ചുതന്നെയാണ് വലിയ ബലിക്കൽപ്പുരയും പണിതീർത്തിരിക്കുന്നത്. സാമാന്യ വലിപ്പമുള്ള വലിയബലിക്കല്ല് ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.      

                                
ആനകൊട്ടില്‍


നാലമ്പത്തിനു കിഴക്കു വശത്തായി കൊടിമരത്തോട് ചേർന്നുതന്നെ കേരള തനിമ ഒട്ടുംചോരാതെതന്നെ വിശാലമായ ആനക്കൊട്ടിൽ പണിതീർത്തിട്ടുണ്ട്. കൂറ്റൻ വട്ടത്തൂണുകളാൽ മനോഹരമാണ് ഈ ആനക്കൊട്ടിൽ. ആനക്കൊട്ടിലും ഓട് മേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ചെമ്പിൽ വാർത്ത ഇവിടുത്തെ ധ്വജസ്തംഭം തരണല്ലൂർ പരമ്പരയെ സ്മരിക്കുന്നു. പണ്ടുകാലത്ത് തരണല്ലൂർക്ക് അവകാശപ്പെട്ടതാവാം ഇവിടുത്തെ ക്ഷേത്ര തന്ത്രം.

           ക്ഷേത്രത്തിന്‍റെ പുറകുവശം


ശിവരാത്രിയെ തുടർന്ന് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തിരുവുത്സവമാണ് ഇവിടെ കൊണ്ടാടുന്നത്. കുംഭമാസത്തിലെ തിരുവോണം നാളിലാണ് കൊടിയേറ്റം. ഭരണിനാളിൽ ആറാട്ട് നടത്തുന്ന അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.                                                                                             


SAHHYADRI HILLS , NEAR TO POONA , MAHARASHTRA 



മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.                                                     
                                              
ഭീമശങ്കർ ക്ഷേത്രം
കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു. ത്രയംബകേശ്വർ ഘൃഷ്ണേശ്വർ എന്നിവയാണ് മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന മറ്റ് ജ്യോതില്ലിംഗക്ഷേത്രങ്ങൾ.                                                                                                          


KADAVOOR , KOLLAM ,KERALA 



കൊല്ലം ജില്ലയിലെ തൃക്കടവൂർ പഞ്ചായത്തിലെ കടവൂരിലാണ് പുരാതനമായ തൃക്കടവൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.                                                     


തൃക്കടവൂർ മഹാദേവക്ഷേത്രം



മഹാദേവന്‍റെ ചൈതന്യംകൊണ്ട്‌ പരിപാവനമായ ക്ഷേത്രത്തിൽ പരമശിൻ സ്വയംഭൂവായി പടിഞ്ഞാറോട്ട്‌ ദർശനമേകുന്നു. ബലിക്കൽപുരയും മുഖമണ്ഡപവും വാസ്തുവിദ്യയുട പൗരാണികത വേളിപ്പെടുത്തുന്നു. നാലമ്പലത്തിനകത്ത്‌ ഗണപതിയും പുറത്ത്‌ വടക്കുവശത്തായി യക്ഷിയമ്മയും തെക്കുഭാഗത്ത്‌ ശ്രീ അയ്യപ്പനും കിഴക്ക്‌ തെക്കേ മൂലയിൽ നാഗരാജാവും നാഗയക്ഷിയും ബ്രഹ്മരക്ഷസുമുണ്ട്‌. അതിന്‍റെ  പശ്ചാത്തലത്തിൽ പച്ചക്കുടയായി ഒരു കാവ്‌. തൊട്ടടുത്ത്‌ കൽപടവുകളോടുകൂടിയ കുളം. മുന്നിലെ പാടത്തിന്‍റെ  വടക്കേ അറ്റത്ത്‌ ആറാട്ടുകുളം. ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത്‌  പ്രത്യേക ശ്രീകോവിലിൽ ശ്രീകൃഷ്ണൻ. ആഡിറ്റോറിയവും സ്റ്റേജുമെല്ലാം ക്ഷേത്രസമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു..



                      തൃക്കടവൂർ മഹാദേവക്ഷേത്രം



മാർക്കണ്ഡേയ ചരിതത്തിന്‌ അടിസ്ഥാനമായ ഐതിഹ്യം നിദ്രകൊള്ളുന്ന തൃക്കടവൂർ മഹാദേവക്ഷേത്രം. ദുഃഖിതരായ മാതാപിതാക്കൾ. അവരുടെ മകൻ മാർക്കണ്ഡേയൻ പതിനാറു വർഷമേ ജീവിച്ചിരിക്കൂ എന്നറിഞ്ഞതുമുതൽ തുടങ്ങിയതാണ്‌ ഈ ദുഃഖം. അച്ഛനമ്മമാരുടെ വേദനയകറ്റാൻ മകൻ തപസുചെയ്തു. യമകിങ്കരന്മാരെ കണ്ട്‌ ഭയന്ന്‌ ശിവലിംഗത്തെ ആലംഗനം ചെയ്ത്‌ പ്രാർത്ഥിച്ചു. അപ്പോൾ കാലദൂതന്മാർ പൻവാങ്ങി. ഇതെല്ലാം യമരാജനെ കോപാകുലനാക്കി. വൈകാതെ യമൻ അവിടെ എത്തി. ശിവലിംഗവുമായി ചേർന്നിരുന്ന ബാലനെ കാലപാശം കൊണ്ട്‌ ബന്ധിച്ചു. കാലന്‍റെ ഈ പ്രവർത്തി മഹാദേവനെ കോപിഷ്ടനാക്കി. ഭഗവാൻ തൃശൂലുമായി പ്രത്യക്ഷപ്പെട്ട്‌ കാലനെ നിഗ്രഹിച്ചു. മാർക്കണ്ഡേയനെ അനുഗ്രഹിക്കുകയും ചെയ്തു. മഹാദേവന്‍റെ പ്രസാദത്താൽ മാർക്കണ്ഡേയൻ മാതാപിതാക്കളെ ശുശ്രൂഷിച്ച്‌ കാലം കഴിച്ചു.                                                        


               തൃക്കടവൂർ മഹാദേവക്ഷേത്രം


കാലാന്തരത്തിൽ മാർക്കണ്ഡേയന്‍റെ പൂജാവിഗ്രഹം മൺമറഞ്ഞ്‌ ചുറ്റും തേക്കുമരങ്ങൾ തിങ്ങിനിറഞ്ഞ ആരണ്യമായിത്തീർന്നു. കാലം ഏറെ കഴിഞ്ഞപ്പോൾ പൂജാവിഗ്രഹം മറഞ്ഞുകിടന്ന സ്ഥലത്തുകൂടി ഒരു ഊടുവഴി രൂപാന്തരപ്പെട്ടു. അവിടെ ആൾ സഞ്ചാരവും തുടങ്ങി. ഒരു ബാലിക പാലുമായി അതുവഴി പോവുകപതിവായിരുന്നു. വഴിമദ്ധ്യത്തിലുള്ള ഒരു വേരിൽ തട്ടി കൈയിലുള്ള പാല്‌ വേരിൽ വീണു. ഇത്‌ ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ കോപിഷ്ഠനായ വീട്ടുകാരൻ  വേര്‌ വെട്ടിമാറ്റാനൊരുങ്ങി. വെട്ടുകൊണ്ടത്‌ വേരിനടിയിൽ മറഞ്ഞുകിടന്നിരുന്ന വിഗ്രഹത്തിലായിരുന്നു. വെട്ടേറ്റഭാഗത്ത്‌ നിന്നും രക്തമൊഴുകാൻ തുടങ്ങി. ബോധമറ്റ്‌ അയാൾ നിലംപതിച്ചു. വീട്ടുകാർ പ്രശ്നവിധി തേടി. അതിൻപ്രകാരം വിഗ്രഹം വീണ്ടെടുക്കുകയും ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.                                                                                                     



തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ


ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യവും പറഞ്ഞുകേൾക്കുന്നു. തൃക്കടവൂരെ ആണിക്കുളത്ത്‌ ചിറ ഈ വിശ്വാസം ദൃഢപ്പെടുത്തുന്നു. ദാക്ഷായമിക്കുളമെന്ന്‌ അറിയപ്പെട്ടിരുന്ന ചിറയാണ്‌ പിന്നീട്‌ ആമിക്കുളത്തചിറയായി മാറിയതെന്ന്‌ പഴമ. തൃക്കരുവാ ഭദ്രകാളീക്ഷേത്രവും അഷ്ടമുടിവീരഭദ്രക്ഷേത്രവും തൃക്കടവൂർ ക്ഷേത്രോൽപ്പത്തിയുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നു. വില്വമംഗലത്ത്‌ സ്വാമിയാർ ക്ഷേത്രദർശനവും ശയനപ്രദക്ഷിണവും നടത്തുകയുണ്ടായി. ഉപദേവനായ ശ്രീകൃഷ്ണനെ വില്വമംഗലം പ്രതിഷ്ഠിച്ചുവെന്ന്‌ ഐതിഹ്യം. വില്വമംഗലത്തിന്‍റെ  പേരിൽ ഒരു ഭവനവും കടവൂർ ഒരു സ്മാരകസമിതിയും ഉണ്ട്‌. സ്വാമിയാർ തുടങ്ങിവച്ച ശയനപ്രദക്ഷിണം ഉരുൾവഴിപാടായി ഇന്നും നടക്കുന്നുണ്ട്‌.


                                           ഉത്സവം 

തൃക്കടവൂർ ക്ഷേത്രോത്സവം കേരളത്തിലെ പ്രസിദ്ധ ഉത്സവങ്ങളിൽ ഒന്നാണ്‌. ‘കടവൂർ പത്തെന്ന്‌’ പണ്ടേ പറഞ്ഞു കേൾക്കാറുള്ള, ഇത്‌ കുംഭത്തിലെ തിരുവാതിര ആറാട്ട്‌ വരത്തക്കവിധം കൊടിയേറി പത്തുദിവസമാണ്‌. ഉത്സവത്തിന്‌ മുൻപുള്ള വിളക്കറിയിപ്പിനുമുണ്ട്‌ പ്രത്യേകത. കെട്ടുകാഴ്ചകളിൽ ഏറ്റവുമധികം എടുപ്പ്‌ കുതിരകളുള്ള ക്ഷേത്രമാണിത്‌. ആലപ്പുഴയിലേയും ആറന്മുളയിലേയും ഉത്സവങ്ങൾക്ക്‌ വള്ളംകളികൾ വർണപകിട്ടേകുമെങ്കിൽ ഇവിടെ തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ ചാഞ്ചാടിവരുന്നത്‌ നയനാനന്ദകരമായ കാഴ്ചയാണ്‌. ഇത്‌ ഉത്സവം കണ്ട്‌ മതിവരാത്ത മലയാളികളെ മാത്രമല്ല സന്ദർശകരായി എത്തുന്ന വിദേശികളിൽപ്പോലും ഉത്സാഹം പടർത്തും.






EDAPPAL, PONNANI, MALAPPURAM,KERALA 



മലപ്പുറം ജില്ലയിലെ പുരതാന മഹാദേവക്ഷേത്രം. ഒരടിയോളം പൊക്കമ്മുള്ള ഇവിടുത്തെ സ്വയംഭൂലിംഗം പ്രസിദ്ധിയാർജിച്ചതാണ്. മുണ്ടേക്കാട്ട് ശിവ പ്രതിഷ്ഠ കിഴക്കു ദർശനം നൽകിയിരിക്കുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.                                                                                                                                          

മുണ്ടേക്കാട്ട്
മഹാദേവക്ഷേത്രം


പുരമുണ്ടേക്കാട്ടപ്പനെ കൂടാതെ അവിടെ ധാരാളം ഉപദേവതാ പ്രതിഷ്ഠകൾ ഉണ്ട്. മഹാവിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, കൃഷ്ണൻ എന്നിദേവന്മാരുടെ ഉപദേവ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉണ്ട്. കിഴക്കേ നമസ്കാര മണ്ഡപത്തിലായി രണ്ടു നന്ദികേശ്വര പ്രതിഷ്ഠകളും ഉണ്ട്. പടിഞ്ഞാറേ മൂലയിലായുള്ള ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്റെ ദേവാലയവും പ്രസിദ്ധമാണ്.                                                                                                  
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തു രണ്ടു കിലോമീറ്റർ ദൂരെയായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.




CHANGAMKULANGARA , OCHIRA, KOLLAM ,KERALA 



കേരളത്തിലെ കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.  ഏകദേശം 1100 വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.                                                         

കായംകുളം രാജാവിന്‍റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസോത്രത്തിൽ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്. പണ്ട് ക്ഷേത്ര ഊരാണ്മാവകാശം തെങ്ങനത്ത് മഠത്തിനായിരുന്നു. 1971-ൽ എൻ.എസ്.എസിനു ക്ഷേത്രഭരണം കൈമാറിയതായി രേഖകൾ ഉണ്ട്. അതിനു മുൻപ് ഉണ്ടായിരുന്ന ഊരാൺമ ദേവസ്വം അതോടെ ഇല്ലാതാവുകയും ക്ഷേത്ര ഭൂസ്വത്തുക്കൾ പലതും അന്യാധീനപ്പെടുകയും ചെയ്തു.                                                                                     

ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം


ദേശീയപാത-47 നു കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങൻകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നുണ്ട്. വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിൽ വടക്കു-കിഴക്കു വശത്തായി വളരെ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശ്രീകോവിൽ: ചതുരാകൃതിയിൽ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ. നിരവധി ദാരുശുല്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ ഉണ്ട്. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത ഒറ്റകൊമ്പന്റെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.                                                                                                                              


മുഖമണ്ഡപം: മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. നാലമ്പലം: നാൽമ്പലവും അതിനു പുറത്തായി വിളക്കുമാടവും ചങ്ങൻകുളങ്ങരക്ഷേത്രത്തെ മഹാക്ഷേത്രമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. വിളക്കുമാടം അടുത്തിടെ പുതിക്കിപണിതീർത്താതാണ്. കൊല്ലവർഷം 65-മാണ്ടിൽ ഇവിടെ ധ്വജസ്തംഭം പണിതീർത്തായി കൊടിമരത്തിന്റെ അടിത്തറയിൽ എഴുതി ചേർത്തിട്ടുണ്ട്.


                              ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം

ശ്രീ ധർമ്മശാസ്താവ് : ശ്രീ മഹാദേവനൊപ്പം തുല്യസ്ഥാനം ധർമ്മശാസ്താവിനും ഇവിടെ കൊടുത്തിട്ടുണ്ട്.
ധർമ്മശാസ്താവിനെ കൂടാതെ ഗണപതി, ഭുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്ര സമുച്ചയ്ത്തിലുണ്ട്. മറ്റെങ്ങും കാണാൻ കഴിയാത്ത ഒരു ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ ചങ്ങൻ കുളങ്ങരയിലുണ്ട്. പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയെ ഇവിടെ ഉപദേവനാക്കിയതും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.
പ്രധാന ഉസ്തവം മകരമാസത്തിലാണ് നടത്തുന്നത്. അതുകൂടാതെ കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികം-ധനുമാസങ്ങളിലെ മണ്ഡലപൂജയും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. മകരമാസത്തിലെ ഉത്തൃട്ടാതി കൊടിയേറി തിരുവാതിര ആറാട്ടു വരത്തക്കവിധം എട്ടുദിവസങ്ങളിലെ ഉത്സവമാണ് ആട്ടവിശേഷമായി ഇവിടെ പടിത്തരമാക്കിയിരിക്കുന്നത്                                                                                    

                                 ക്ഷേത്രത്തിലെ ഒറ്റക്കൊമ്പന്‍റെ പ്രതിഷ്ഠ



കരുനാഗപ്പള്ളിയ്ക്കും ഓച്ചിറയ്ക്കും ഇടയ്ക്ക് ദേശീയപാത 544 -ൽ ചങ്ങംകുളങ്ങര ജഗ്ഷനു അല്പം കിഴക്കു മാറി ചങ്ങംകുളങ്ങര - വള്ളിക്കുന്നം റോഡിനഭിമുഖമായി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഏറ്റവും അടുത്ത പട്ടണം ഓച്ചിറയാണ്.