Powered By Blogger

Friday 14 November 2014


KUMBLA , KASARKODU , KERALA 





കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. 




തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ  (പത്മനാഭസ്വാമി ക്ഷേത്രം ) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. കുംബ്ല എന്ന പട്ടണത്തില്‍  നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയില്‍ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്ന മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.




പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട "ബബിയ" നിരുപദ്രവകാരിയാണു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ സാക്ഷ്യപ്പെടുത്തുന്നു.




കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.







MAVELIKKARA , ALAPPUZHA , KERALA 




ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്തുള്ള തഴക്കര സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം .   ഈ ക്ഷേത്രം ഇടപ്പളി എളങ്കൂര്‍ രാജകുടുംബം വകയായിരുന്നു . ഏകദേശം 1500 വര്‍ഷങ്ങള്‍ പഴക്കം ഉണ്ടെന്നു വിശ്വസിക്കുന്നു .                                                                                       




കയ്യില്‍ നെല്‍ കതിരുമായീ ദര്‍ശനം തരുന്ന മുരുകഭഗവാനെ ഇവിടെ ഷടാധാര പ്രതിഷ്ഠ യായിട്ടാണ്  പ്രതിഷ്ഠ ചെയ്തിരിക്കുന്നത് . ധനൈശ്വര്യ വരധയഗനായിട്ടാണ് ഭഗവാന്‍ ഇവിടെ അരുള്‍ പാലിക്കുന്നത് .




സമീപകാലത്ത് ഈ ക്ഷേത്രത്തില്‍ പല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായീ.  അതിനു ശേഷം ഇപ്പോള്‍ ഈ ക്ഷേത്രത്തില്‍ ഷഷ്ടി വൃതം പ്രധാനപെട്ട ഒരു പൂജ യീ കൊണ്ടാടാറുണ്ട്‌ ഇപ്പോള്‍ ഇവിടെ നാടിന്റെ നാനാ ഭാഗത്തുനിന്നും ഭക്തജനങ്ങള്‍ ഈ വൃതം എടുക്കാന്‍ ഭഗവാന്റെ സന്നിതിയില്‍ എത്തിച്ചേരുന്നു . ക്ഷേത്രത്തിനു സമീപം ഹരിതാഭമായ പ്രദേശങ്ങളും കൊണ്ട് മനോഹരമാണ്.               




സുബ്രഹ്മണ്യസ്വാമി   പ്രധാന പ്രതിഷ്ഠ യനെങ്ങിലും മറ്റു ഉപദേവത ക്ഷേത്രങ്ങളും കൊണ്ട് നിറഞ്ഞതാണ്‌ ഈ ക്ഷേത്ര സമുച്ചയം , ഗണപതി, ദേവി, ശിവന്‍, കൃഷ്ണന്‍  , നാഗങ്ങള്‍ , ബ്രഹ്മരെക്ഷസ് യോഗി മുതലായ ഉപദേവത ക്ഷേത്രങ്ങളും ഉണ്ടിവിടെ . ക്ഷേത്രം ഇപ്പോള്‍  ഹൈന്ദവ സേവാ സമതിയുടെ മേല്‍നോട്ടത്തിലാണ് . 




മകര മാസത്തിലെ പൌര്‍ണമി നാളില്‍  ഇവിടെ പ്രധാന ഉത്സവം കൊണ്ടാടുന്നു ( തൈ പൂയം )  കാവടിയാട്ടവും മറ്റു ക്ഷേത്ര കലകളും വാദ്യങ്ങളും കൊണ്ട് ഹൃദ്യമാണ് .