Powered By Blogger

Tuesday 16 December 2014

VADAMAN , ERAM ,ANCHAL, KOLLAM ,KERALA



കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് അഞ്ചൽ. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌.

അഞ്ചല്‍ പട്ടണത്തിനു സമീപമുള്ള ഏറം ഗ്രാമത്തിലാണ്  വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം  സ്ഥിതിചെയ്യുന്നത് .                                 

വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


നൂറ്റാണ്ടുകൾ പഴമ കണക്കാക്കപ്പെടുന്ന വടമൺ ശ്രീകൃഷ്ണ ക്ഷേത്രോത്പത്തിയെപ്പറ്റിയുള്ള വായ് മൊഴി ഇങ്ങനെ: ഇപ്പോഴത്തെ തൃശൂർ ജില്ലയിലുൾപ്പെട്ട വല്ലച്ചിറ ഗ്രാമം.അവിടെ ഊമൺ പള്ളി മന എന്നൊരു ഇല്ലം ഇന്നും നിലനിൽക്കുന്നുണ്ട്.നൂറ്റാണ്ടുകൾക്കു മുൻപ് അവിടെ ഉറച്ച ഒരു ഗുരുവായൂരപ്പഭക്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ കുടുംബകാരണവസ്ഥാനത്ത് ഉണ്ടായിരുന്നു. അന്നു വാഹന സൌകര്യങ്ങൾ ഒന്നും ഇല്ല.                                      


                     വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോപുരം 



തിരുമേനി കാൽനടയായി ശബരിമല ഉൾപ്പെടെ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രാമങ്ങളിൽ തീർത്ഥാടനം നടത്തി.യാത്രാമദ്ധ്യേ അഞ്ചൽ ദേശത്തുള്ള വടമൺ പ്രദേശത്ത് ഇപ്പോൾ ആയിരവല്ലി ശാസ്താക്ഷേത്രം എന്നറിയപ്പെടുന്ന സ്വയംഭൂവായ മൂലസ്ഥാനത്ത് എത്തി . ആത്മീയപ്രശാന്തി കളിയാടുന്ന ആ ദേശം നന്നേ ബോധിക്കയാൽ തിരുമേനി ശിഷ്ട കാലം അവിടെ കഴിച്ചു കൂട്ടാമെന്നു തീരുമാനിച്ചു. എന്നാൽ തന്റെ ഉപാസനാമൂർത്തിയായ സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ ദർശിക്കാൻ കഴിയാത്തതിൽ വളരെ ദുഖിതനുമായി.



                      വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗോപുരം 





 ഭക്ത വത്സലനായ ഭഗവാൻ തിരുമേനിക്ക് സ്വപ്നത്തിൽ ദിവ്യദർശനം നൽകി ഇങ്ങനെയരുളി. തന്നെ കാണാൻ ഗുരുവായൂർ വരെ എത്തേണ്ടതില്ലെന്ന് വടമണിൽ തന്നെ ഒരു ക്ഷേത്രം നിർമിച്ച് ഉപാസിച്ചാൽ മതിയെന്നും തന്റെ സാന്നിധ്യം കൊണ്ട് നാടിനും ആശ്രയിക്കുന്നവർക്കും ഐശ്വര്യം വരുമെന്നും അരുളി. സന്തുഷ്ടനായ തിരുമേനി ഗുരുവായൂരപ്പന്റെ അളവിലുള്ള ശ്രീ കൃഷ്ണവിഗ്രഹം താന്ത്രികവിധിപ്രകാരം ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠിച്ചു.


No comments:

Post a Comment