Powered By Blogger

Thursday 18 December 2014

ARATTUPUZHA , THRISOOR , KERALA 



കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം.                                                                                       

ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്.                               


ആറാട്ട്‌പുഴ  ക്ഷേത്രം 

പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.                                                                                                                 

എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.


                          ആറാട്ട്‌പുഴ  ക്ഷേത്രം , ഗോപുരം 

ശ്രീരാമന്‍റെ ഗുരുവായ ഗുരു വസിഷ്ഠന്‍റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.                                                                                                                                              
തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.      
                                                                                             
വില്ലൂന്നിത്തറ


മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാണ്. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാണ്.

ആല്‍ത്തറ



പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാൺ ആറാട്ടുപുഴപൂരം എന്നാൺ ഐതിഹ്യം. മുപ്പത്തിമുക്കോടി ദേവകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാ ണ്  വിശ്വാസം .

പൂരം



മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലാണ് ആറാട്ടുപുഴ ക്ഷേത്രം.                                                               

ULLOOR , THIRUVANANTHAPURAM ,KERALA 




തിരുവനന്തപുരത്ത് ഉള്ളൂരില്‍ ആണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന മൂര്‍ത്തി ബാലസുബ്രമണ്യനാണ് . കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈക്ഷേത്രത്തില്‍ മൂന്നുനേരം പൂജയാണ് ഉള്ളത് മണലിക്കരയും,വഞ്ചിയൂര്‍ അത്തിയറയും എന്ന രണ്ടു തന്ത്രിമാരാണ് ഇവിടെ ഉള്ളത് .                                                                                                                                          

ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രം 


ഉപദേവത: ഗണപതി,ശാസ്താവ് ,ശിവന്‍ ,യക്ഷി,നാഗം എന്നിവരാണ് .മകരത്തിലെ തൈപ്പൂയത്തിനാണ് ഇവിടെ ആഘോഷം. ശാസ്താവിന് മീനത്തിലെ അത്തത്തിന് ഇവിടെ ഒന്‍പതു ദിവസത്തെ ആഘോഷമാണ്.പതിനാലു ബ്രാഹ്മണര്‍ക്ക് ഇവിടെ നിത്യവും അന്നദാനം നടത്തിയിരുന്നു. ആദ്യം ഇവിടെ ശാസ്താ ക്ഷേത്രമായിരുന്നു "അന്നാട്ട് ശാസ്താവ്" എന്ന പേരിലാണ് ഈക്ഷേത്രം അടുത്ത കാലത്ത് വരെ അറിയപ്പെട്ടിരുന്നത് . നാലുകെട്ടിലാണ് ശാസ്താ പ്രതിഷ്ഠ. 

ക്ഷേത്രക്കുളം 


നെടുമങ്ങാട് രാജകുടുംബത്തില്‍ ഉണ്ടായ അനിഷ്ട്ട സംഭവത്തെ തുടര്‍ന്ന് പ്രശ്ന ചിന്ത നടത്തി പരിഹാരമായി നിര്‍ദേശിച്ചതനുസരിച്ച് രാജാവാണ് സുബ്രമണ്യനെ ഇവിടെ പ്രതിഷ്ട്ടിച്ചത്. തിനമാവ്‌ തേനില്‍ കുഴച്ച് ഇവിടെ പച്ചയോടെ നേദിക്കും. കൂടാതെ മലര്‍പ്പൊടിയും ഉണ്ണിയപ്പവും നേദിക്കും സുബ്രമണ്യന്‍റെ കൈയില്‍ വേലില്ല.സുബ്രമണ്യ പ്രതിഷ്ഠ വന്നതോടെയാണ് ശാസ്താവ് ഉപദേവനായത് . ഇപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലാണ്  .

NALANCHIRA , KUDAPPANAKUNNU ,THIRUVANANTHAPURAM, KERALA


തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് പഞ്ചായത്തിലെ നാലഞ്ചിറഎന്നസ്ഥലത്താണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രണ്ടു പ്രധാന മൂര്‍ത്തികളാണ് ഇവിടെ ഉള്ളത് .താഴെ ക്ഷേത്രത്തില്‍ അഘോര ശിവനും,മേലെ ക്ഷേത്രത്തില്‍ ശാന്തനശിവനും. കിഴക്കോട്ടു ദര്‍ശന മായിട്ടുള്ള ഈക്ഷേത്രത്തിന്‍റെ തൊട്ടുമുന്നില്‍ കുളമാണ് .                                                            

ആഘോര മൂര്‍ത്തി ക്ഷേത്രം 



താഴെ ക്ഷേത്രത്തില്‍ രണ്ടു പൂജയും മേലെക്ഷേത്രത്തില്‍ മൂന്ന് പൂജയുമാണ് ഉള്ളത് .താഴമണ്‍ ഇല്ലതിനാണ് ഇവിടുത്തെ താന്ത്രിക വിധി .വട്ട ശ്രീകോവിലാണ് ഇവിടെ.മുന്‍പ് തെരളി നേദ്യം ഉണ്ടായിരുന്നു ശിവരാത്രി ആറാട്ടായി ആറ് ദിവസത്തെ ഉത്സവമാണ് .

മഹാദേവക്ഷേത്രം



.ഇടയാണത്ത് മഠം വക ക്ഷേത്രമായിരുന്നു.ഈ മഠത്തിലെ രണ്ടു സഹോദരന്‍മാര്‍ ശിവനെ പൂജിച്ചു പ്രത്യക്ഷപ്പെടുത്തി.ദേഷ്യ ഭാവക്കാരനായ അനിയന് അഘോര ശിവനും,ശാന്തസ്വഭാവക്കാരനായ ജേഷ്ട്ടന് ശാന്ത ശിവനും പൂജകഴിഞ്ഞു ശിവസാന്നിദ്യം ഉണ്ടായ ഉടനെ തന്നെ അനുജന്‍ മരിച്ചു.ജേഷ്ട്ടന്‍ കൊലപ്പെടുത്തിയാതാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹവും കുളത്തില്‍ ചാടിആത്മഹത്യ ചെയ്തു .എന്നാണ് ഐതിഹ്യം.                                                                                                                                            

ക്ഷേത്രക്കുളം