Powered By Blogger

Tuesday 2 December 2014


MADAYIKKAV , THIRUVARKADU, KANNUR ,KERALA 




കണ്ണൂർജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം. കണ്ണൂരിൽനിന്നും പഴയങ്ങാടിവഴിയുള്ള പയ്യന്നൂർ റൂട്ടിൽ എരിപുരത്താണ് ക്ഷേത്രം. ജില്ലാതലസ്ഥാനമായ കണ്ണൂരിൽനിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം.    ഈ രണ്ടു ക്ഷേത്രങ്ങളിൽനിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കൽ                                                        കോവിലകത്തിന്‍റെ പരദേവതയാണ്  മാടായിക്കാവിലമ്മ.                                                                 

മാടായിക്കാവ് ഭദ്രകാളിക്ഷേത്രം


മാടായി തിരുവർക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീർത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തിൽ ജനിച്ച മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കടുശർക്കരയോഗവിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം.




MUZHAKKUNNU, KANNUR,KERALA 




കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണു് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമൻ സൃഷ്ടിച്ച 108 ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.                                                                                           

മൃദംഗശൈലേശ്വരി ക്ഷേത്രം  പടിപ്പുര


കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായമാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ പോർക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ശ്ലോകം ഇങ്ങനെ:                                                                      
മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

ക്ഷേത്രസമീപത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.                                                                                                                                    

മൃദംഗശൈലേശ്വരി ക്ഷേത്രം


ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.                                                         




PATHIYOOR , KAYAMKULAM, ALAPPUZHA, KERALA 





ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തു പത്തിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന 

ഒരു ക്ഷേത്രമാണ് പത്തിയൂർ ദേവീക്ഷേത്രം. ദുർഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന 

പ്രതിഷ്ഠ. മൂന്നരയടി പൊക്കമുള്ള ചതുർബാഹുവായ വിഗ്രഹമാണ് 

ഇവിടെയുള്ളത്. പുരാതന കേരളത്തിൽ പരശുരാമൻ നിർമ്മിച്ച 108 ശ്രീ ദുർഗാംബിക 

ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ഗണപതി, ശിവൻ, ഹനുമാൻ 

തുടങ്ങിയ ദേവന്മാരാണ് ഇവിടെ ഉപദേവതാ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

പത്തിയൂർ ദേവിക്ഷേത്രം 



ഇതിഹാസങ്ങളുടെ കാലത്തോളം പഴക്കമുള്ളതും പരശുരാമനാല്‍ 

പ്രതിഷ്ഠിക്കപ്പെട്ടതും, ഭാരതത്തിലെ പ്രസിദ്ധമായ 108 

ദുര്‍ഗ്ഗാദേവീക്ഷേത്രങ്ങളിലോന്നുമാണ് "മേജര്‍പത്തിയൂര്‍  ശ്രീ 

 ദുര്‍ഗ്ഗാദേവീക്ഷേത്രം". ഭയഭക്തിവിശ്വാസത്തോടുകൂടി ഭജിച്ചാല്‍ 

ആയുരാരോഗ്യവും സമ്പദ് സമൃദ്ധിയും മനഃശാന്തിയും പ്രദാനം ചെയ്യുന്ന 

ക്ഷിപ്രപ്രസാദിയായ ദേവിയാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനമരുളി 

ശ്രീകോവിലില്‍ കുടികൊള്ളുന്നത്.


പത്തിയൂർ ദേവിക്ഷേത്രത്തിലെ ഗോപുരം



മഹാഭാരതത്തിലെ ഖാണ്ഡവദഹനം കഥയുമായി ബന്ധപ്പെട്ടത്താണ് പത്തിയൂര്‍ ക്ഷേത്രത്തിന്‍റെ ഉല്പത്തി. അഗ്നിഭാഗവാന്‍ ബ്രാഹ്മണവേഷധാരിയായി കാളീ തീരത്തു താമസിക്കുന്ന അര്‍ജുനന്‍റെ മുന്നില്‍ വന്ന്, കഠിനമായ വിശപ്പു മൂലം അവശനായ തനിക്ക് മതിയാവുവോളം ഭക്ഷണം നല്‍കണമെന്ന്‍ അഭ്യര്‍ഥിച്ചു. വിശന്നു വന്ന ബ്രാഹ്മണന് ഭക്ഷണം നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് തോന്നിയ അര്‍ജുനന്‍ സസന്തോഷം ഭക്ഷണം നല്‍കാമെന്ന് സമ്മതിച്ചു. ഖാണ്ഡവവനമാണ് അഗ്നിഭഗവാന്‍ ഭക്ഷണമായി ആവശ്യപ്പെട്ടത്. തക്ഷകന്‍റെ ആവാസ സ്ഥലമായ അവിടെ എപ്പോഴും മഴ പെയ്യുന്നതിനാല്‍ ദിവ്യാസ്ത്രങ്ങളെക്കൊണ്ട് ഒരു ശരകുടമുണ്ടാക്കി തന്‍റെ ആഗ്രഹം സാധിച്ചു തരണമെന്നും അഗ്നിഭഗവാന്‍ പറഞ്ഞു. അര്‍ജുനന്‍റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണഭഗവാന്‍ ദിവ്യാസ്ത്രങ്ങള്‍ എയ്ത് ശരകൂടമുണ്ടാക്കുകയും അഗ്നിദേവന്‍റെ ആഗ്രഹം സഫലമാക്കുകയും ചെയ്തു. ദിവ്യാസ്ത്രങ്ങള്‍ 'എയ്ത ഊര്' 'ഏവൂര്‍' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു. ആഗ്നി 'കത്തിയ ഊര് ' കത്തിയൂരായി. കത്തിയൂര്‍ ക്രമേണ "പത്തിയൂരായി"ത്തീര്‍ന്നു. തെക്കേയറ്റത്ത്‌ പത്തിയൂരും വടക്ക് കുമാരനല്ലൂരും ശക്തിസ്വരൂപിണിയായ കര്‍ത്യായനിദേവിയുടെ പ്രതിഷ്ഠകള്‍ നടത്തപ്പെട്ടതിനാല്‍ അഗ്നി അതിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നു. ഈ രണ്ടു ദേവീക്ഷേത്രങ്ങളും ഒരേ ദിശയിലാണ് സ്ഥിതിചെയ്യുന്നത്. പുരാതനകാലത്ത് ഈ ക്ഷേത്രത്തിനു ചുറ്റും ധാരാളം വനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഖാണ്ഡവദഹനത്തില്‍പ്പെട്ടു പോയതുമാണെന്നുള്ളതിന്‍റെ  തെളിവാണ് ക്ഷേത്ര സമീപത്തെ പല ഭാഗങ്ങളും കുഴിക്കുമ്പോള്‍ മണ്ണിനടിയില്‍ നിന്നു കിട്ടുന്ന കത്തിയ വന്‍ മരങ്ങളുടെ അവശിഷ്ടങ്ങള്‍....


പത്തിയൂർ ദേവിക്ഷേത്രത്തിലെ ശ്രീകോവിൽ




 എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിന് അഗ്നി ബാധയുണ്ടായി. വിഗ്രഹം ഇളക്കിയെടുത്ത്‌ രക്ഷിക്കാനായി തന്ത്രിയും പൂജരിയുമുള്‍പ്പടെ നാല് ബ്രാഹ്മണര്‍ ശ്രീകോവിലിനുള്ളില്‍ കയറി ശ്രമിച്ചെങ്കിലും ബിംബം ഇളകി വന്നില്ല. ഇതു കണ്ട സമീപവാസിയായ ഒരാളും ശ്രീകോവിലിലേക്ക് ഓടിക്കയറി. ഇവരഞ്ചുപേരും അഗ്നിയില്‍പ്പെട്ടു മരിച്ചു. ഇളക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ വൈകല്യം സംഭവിച്ച വിഗ്രഹം മാറ്റി, 1139 കുംഭം 12-ന് തന്ത്രിമുഖ്യന്‍ തിരുവല്ല പരംബൂരില്ലത്ത്‌ ചിങ്ങന്‍ നാരായണന്‍ ഭട്ടതിരിയുടെ പ്രധാന കാര്‍മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടന്നു. അഗ്നിയില്‍പ്പെട്ടു മരിച്ച അഞ്ചുപേരേയും ഇതോടൊപ്പം നാലമ്പലത്തിനു പുറത്ത് രക്ഷസുകളായും പ്രതിഷ്ഠിച്ചു.


                  പത്തിയൂർ ദേവിക്ഷേത്രത്തിലെ കുളം



ചെമ്പുമേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ഉദ്ദേശം മൂന്നരയടി പൊക്കമുള്ള ശ്രീദുര്‍ഗ്ഗാഭഗവതിയുടെ ചതുര്‍ബഹുക്കളോടുകൂടിയ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നമസ്ക്കാരമണ്ഡപം, ചുറ്റമ്പലം, ബലിക്കല്‍പ്പുര, കൊടിമരം, സേവപ്പന്തല്‍, ഗോപുരം, ക്ഷേത്രക്കുളങ്ങള്‍ മുതലായ ക്ഷേത്രഭാഗങ്ങളുണ്ട്. നമസ്ക്കരമണ്ഡപവും ബാലിക്കല്‍പ്പുരയുടെ മച്ചും കമനീയമായ ദാരുശില്‍പ്പങ്ങളാല്‍ അലംകൃതമാണ്. കായംകുളം രാജകുടുംബവുമായി വളരെയടുപ്പമുണ്ടായിരുന്ന ശ്രീ കളീക്കല്‍ പണിക്കരായിരുന്നു പഴയകൊടിമരവും ഊട്ടുപുരയും പണികഴിപ്പിച്ചത്. ജീര്‍ണ്ണിച്ച കൊടിമരം മാറ്റി പഞ്ചലോഹനിര്‍മ്മിതമായ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത് 1129 കുംഭം 13 ന് ആയിരുന്നു.



പത്തിയൂർ ദേവിക്ഷേത്രത്തിലെ ആറാട്ടുചിറ




  ഭഗവതിക്കുപുറമെ നാലമ്പലത്തിനുള്ളില്‍ ഗണപതി, ശിവന്‍, ഹനുമാന്‍ എന്നീ ഉപദേവന്‍മാരേയും നാലമ്പലത്തിനു പുറത്ത് ശ്രീകൃഷ്ണന്‍, ശാസ്താവ്, രക്ഷസുകള്‍, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശിവന്‍ എന്നീ ഉപദേവതകളേയും പ്രതിഷ്ഠിച്ചിരിക്കുന്നു.


                     പത്തിയൂർ ദേവിക്ഷേത്രത്തിലെ ആറാട്ടുപുര


 മീനമാസത്തിലെ മകം നക്ഷത്രത്തില്‍ സന്ധ്യയ്ക്ക്‌ ദീപരാധനക്കുശേഷമുള്ള തൃക്കൊടിയേറ്റോടുകൂടിയാണ് പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ ആരംഭിക്കുന്നത്. രണ്ടാം ഉത്തസവ ദിനമായ പൂരം നാള്‍ മുതലുള്ള ആറാട്ടുകടവിലെ രാവിലത്തെ പൂരംകുളിയും നാലാം നാള്‍ മുതല്‍ തിരുഃആറാട്ടു വരെ സേവക്കു ശേഷം ആറാട്ടു കളിത്തട്ടിലുള്ള മാത്രകൊട്ടും, വിളക്കിനെഴുന്നള്ളിപ്പും ആറാട്ടുകടവില്‍നിന്നു വരുന്ന വഴി സഹോദരി കുടികൊള്ളുന്ന കുറ്റിക്കുളങ്ങര ക്ഷേത്രത്തെയും പിന്നീട് ദേവി ആദ്യം കുടികൊണ്ട ഇല്ലത്തെയും നോക്കിയുള്ള യാത്രാമൊഴി, ഉത്സവത്തിന്‍റെ അഞ്ച്, ഏഴ് ദിവസങ്ങളില്‍ രാവിലെയും ആറാട്ടുദിവസം സന്ധ്യയ്ക്കും ഇല്ലത്തുള്ള ഇറക്കിപ്പൂജയും, ഏഴാം തിരുഃഉത്സവദിവസം കൂട്ടംകൊട്ടുകഴിഞ്ഞു വരുന്ന കന്യകയായ ദേവിയുടെ അഭൌമസൗന്ദര്യത്തില്‍ ആകൃഷ്ടനായി ദേവിയെ പാണീഗ്രഹണം ചെയ്യുവാനുള്ള ആഗ്രഹത്തോടെ നദീതീരത്തു നില്‍ക്കുന്ന ഹരിപ്പാട്‌ ശ്രീ സുബ്രഹ്മണ്യ സ്വാമിയെക്കണ്ട് ദേവി ആറാട്ടുകടവിലേക്ക് തിരിഞ്ഞോടുന്നതും, ആറാട്ടുകുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തിയ ദേവി ഒറ്റയ്ക്ക് തിരിച്ചെഴുന്നള്ളുവാനുള്ള ഭയം മൂലം മറ്റു ദേവിമാരുടെ അകമ്പടിയോടുകൂടി ക്ഷേത്രസന്നിധിയിലേക്ക് തിരിച്ചെഴുന്നള്ളുന്നതും ദേവസ്വം വക അന്‍പൊലി സ്വീകരിച്ച് ദേവി സംതൃപ്തയാകുന്നതും തിരുഃഉത്സവദിനങ്ങളെ ധന്യമാക്കുന്ന ആചാരങ്ങളാണ്. തിരുഃആറാട്ടുദിവസം രാവിലെ കൊടിയിറക്കിനു ശേഷമുള്ള ദെവീദര്‍ശനം പിന്‍വാതിലിലൂടെയാണ്. അസ്തമയ സൂര്യനെ സാക്ഷിയാക്കിയന്ന് കരനാഥന്‍മാരും ഭക്തജനങ്ങളും ദേവിയ്ക്ക് പട്ടും വളയും നയ്ടക്കുവെയ്ക്കുന്നു. കൂടാതെ ചിങ്ങമാസത്തിലെ മകം നക്ഷത്രത്തിലും പട്ടും വളയും നടക്കു വയ്ക്കുന്നുണ്ട്. ദുരിതരോഗനിവാരണത്തിനും മംഗല്യയോഗത്തിനും സത്പുത്രലബ്ധിക്കുമായി ഭക്തജനങ്ങള്‍ ആറാട്ടുദിവസം ആറാട്ടുകടവില്‍ സൂര്യാസ്തമയത്തിനു ശേഷം നടത്തുന്ന പൊങ്കാലയും ഈ ക്ഷേത്രത്തില്‍ മാത്രമുള്ള ആചാരങ്ങളാണ്.

                                                  ത്രിക്കൊടിയേറ്റ്


കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച കൊണ്ട് അവസാനിക്കുന്നതായിരുന്നു ആദ്യകാല പറക്കെഴുന്നള്ളത്ത്‌. എന്നാല്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ഒമ്പത് ദിവസങ്ങളിലായാണ് ഇപ്പോഴത്തെ പറയെടുപ്പ്. കരകളില്‍ മാത്രമുള്ള പറയെടുപ്പ് നടത്തിയിട്ടും വര്‍ഷംതോറും പറ സമര്‍പ്പണത്തിന്‍റെ എണ്ണം  ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇനിയും പറയെടുപ്പ് ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ്.

                                                              പറയെടുപ്പ്





ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികത്തിലെ തൃക്കാര്‍ത്തിക എന്നീ ദിവസങ്ങളില്‍ ദേവിയെ ജീവതയില്‍ പുറത്തെഴുന്നള്ളിക്കുകയും വിശേഷാല്‍ പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ ഭക്തര്‍ ദേവിക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് പൊങ്കാല സമര്‍പ്പിക്കുന്നു. മണ്ഡലകാലം, രാമായണ മാസം എന്നിവയും സമുചിതമായി ആചരിച്ചുപോരുന്നു. നാദസ്വര വിദ്വാന്‍ ശ്രീ. തിരുവിഴ ജയശങ്കറിനെപ്പോലെയുള്ള അനുഗ്രഹീത കലാകാരന്മാര്‍ അരങ്ങേറ്റം കുറിച്ച ഈ തിരുനടയില്‍ ദേവീഭക്തരുടെ സഹായസഹകരണത്താല്‍ നവഹയജ്ഞവും നവരാത്രി സംഗീതോത്സവവും കൊടിയേറ്റുത്സവത്തേക്കാള്‍ പ്രൌഢ ഗംഭീരമായി നടത്തുന്നു. നവാഹ ദിനത്തില്‍ ചെട്ടികുളങ്ങര അമ്മയുടെ സാന്നിധ്യമുണ്ടായതും ദേവപ്രശ്നത്തില്‍ ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടതും നവാഹദിനങ്ങളെ കൂടുതല്‍ ധന്യമാക്കുന്നു.


                                                          പൊങ്കാല



അഭീഷ്ട സിദ്ധിക്കായി ഭക്തര്‍ ദേവിയ്ക്ക് "പന്തിരുന്നാഴി തെരളി" നടത്തുന്നു. 'ചതുര്‍ശത നിവേദ്യവും' ഭഗവതി സേവ, കഥകളി എന്നിവയും ദേവിയുടെ ഇഷ്ട്വഴിപാടുകളാണ്. ദേവിക്ക് മലര്‍ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക്, ശാസ്താവിന് മകരസംക്രമസദ്യ, രക്ഷസിനും ശ്രീകൃഷ്ണനും പാല്‍പ്പായസം, നാഗങ്ങള്‍ക്ക് മഞ്ഞള്‍ അഭിഷേകം, യക്ഷിയമ്മയ്ക്ക് വറപൊടി, കരിയ്ക്ക് നിവേദ്യം, കരിവളയണിയിയ്ക്കല്‍, ഹനുമാന്‍ സ്വാമിയ്ക്ക് അവില്‍ നിവേദ്യം, ശിവന് വില്വദളമാല എന്നിവയും ഇവിടുത്തെ മറ്റു പ്രധാന വഴിപാടുകളാണ്. ദേവസ്വം വകയായി പാലഭിഷേകവും മലര്‍ നിവേദ്യവും നിത്യേന ദേവിയ്ക്ക്‌ നടത്തുന്നുണ്ട്.

PAMBUMEKKAD , THRISOOR DT. KERALA 



കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.                                                                          

പടിപ്പുരമാളിക


മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.



പടിപ്പുരമാളിക



കേരളത്തിലെ കാട്ടിലും നാട്ടിലും അഞ്ചു തലയുള്ള സർപ്പവിഗ്രഹത്തെ പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നത് ജൈന മതക്കാരാണ്. വിഷ്ണുവിൻറെ അനന്തശയനവും ശിവൻറെ നാഗാഭരണങ്ങളും ജൈനരുടെ ഈ രീതിയിൽ നിന്ന് കടം കൊണ്ടതാണ്.[അവലംബം ആവശ്യമാണ്] ദ്രാവിഡർ നാഗാരാധന നടത്തിയിരുന്നുവെങ്കിലും വിഗ്രഹങ്ങളെ ഉപയോഗിച്ച് കേരളത്തിൽ വൻ തോതിൽ നാഗാരാധനക്ക് വഴിയൊരുക്കിയത് ജൈനരായിരുന്നു. നാഗർ‍കോവിലിലിലെ നാഗരാജക്ഷേത്രം ഇന്ന് ഹിന്ദുക്കളുടേതാണെങ്കിലും ആദിയിൽ അത് ജൈനക്ഷേത്രമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ അനന്തപുരിക്ഷേത്രവും ജൈനക്ഷേത്രമാണെന്നാണ് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. മധുരക്കടുത്ത നാഗമല ജൈനകേന്ദ്രമായിരുന്നു.                                                                                                             


തെക്കേ കാവിന്റെ ഒരു ദൃശ്യം


മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.                                                                                                             

                                                         മേക്കാട്ട്മന കവാടം


കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേക്കാട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.                                                                                                                                    

                    മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു                                                                                                  
                                                                                                       
കാവിലെ ഒരു പ്രതിഷ്ഠ
                                                         


                                                                                                            

ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

കിഴക്കെ കാവ്


ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.                                                                                                                

മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണ്. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കം മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.

സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും.

പാമ്പ് മേക്കാട് ഇല്ലത്തിലെ ഒരു ദൃശ്യം



പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ടനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.

ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.

പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.



MULLIKKULANGARA, MAVELIKKARA, ALAPPUZHA, KERALA 



മുള്ളിക്കുളങ്ങര ദേവിക്ഷേത്രം           



ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്ക് തെക്ക് കിഴക്ക് ഭാഗത്തായി പ്രസിദ്ധമായ മുള്ളിക്കുളങ്ങര ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നു.

                                മുള്ളിക്കുളങ്ങര ദേവിക്ഷേത്രം  മുന്‍വശം



മുള്ളിക്കുളങ്ങര ദേവിക്ഷേത്രം പിറകുവശത്തുള്ള വലിയ കാവ്        


മുള്ളിക്കുളങ്ങര ദേവിക്ഷേത്രം ഗോപുരം                        



PULLIKANAKKA ,KATTANAM , ALAPPUZHA , KERALA 



ഗുരുസികാമൻ മഹാദേവക്ഷേത്രം


ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. .


                                 ഗുരുസികാമൻ ക്ഷേത്രം മുന്‍വശം 



 ഗുരുസികാമൻ ക്ഷേത്രത്തിലെ ചുറ്റുവിളക്ക്            



ഗുരുസികാമൻ ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള കാവ്         



കായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.



KATTUVALLIL, MAVELIKKARA, ALAPPUZHA , KERALA




കാട്ടുവള്ളില്‍ അയ്യപ്പ ക്ഷേത്രം 



ആലപ്പുഴജില്ലയിൽ മാവേലിക്കരക്ക് തെക്കുപടിഞ്ഞാറായി കാട്ടുവള്ളീൽ അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നു.                                                                                                                                      
                             ക്ഷേത്രത്തിന്‍റെ വശത്തുനിന്നും ഉള്ള കാഴ്ച





                         ആനകൊട്ടില്‍ , കൊടിമരം, ബലിക്കല്‍ 




മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം. മൂന്നു വർഷമായി ഇവിടുത്തെ യുവസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രസിദ്ധരായ ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് പകൽപ്പൂരം നടന്നുവരുന്നു


                                    കാട്ടുവള്ളില്‍ പകല്‍ പൂരം 



KALARKODE ,ALAPPUZHA,KERALA 


ആലപ്പുഴ ജില്ലയിൽ നഗരാതൃത്തിക്കുള്ളിൽ കളർകോട്ട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം. കല്ലിക്രോഢ മഹർഷി പരമശിവനെ തപസ്സുചെയ്തു ഭഗവാൻ സ്വയഭൂവായി പ്രത്യക്ഷപ്പെട്ടു ഇവിടെ ദർശന മരുളുന്നുവെന്നാണ് ഇവിടുത്തെ ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി കിഴക്കു ദർശനത്തോടുകൂടിയ മഹാദേവനാണ്.

കളര്‍കോട് ക്ഷേത്രം സോപാനം 



കല്ല്യക്രോഢ മഹർഷിയ്ക്കു സ്വയംഭൂവായി ശ്രീമഹാദേവൻ ദർശനം നൽകുകയും തുടർന്ന് മഹർഷി ശിവപ്രീതിക്കായി അവിടെ താമസിച്ച് പൂജ നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അദ്ദേഹം ശിവപൂജ നടത്തിയ സ്ഥലം മഹർഷിയുടെ ബഹുമാനാർത്ഥം കല്ലിക്രോഢപുരം എന്നറിയപ്പെട്ടു. പില്ക്കാലത്ത് കല്യക്രോഡപുരം ലോപിച്ച് കല്ലിക്രോഢും പിന്നീട് കളർകോഡുമായി മാറിയതായാണ് ഐതിഹ്യം.                                                       

                                കളര്‍കോട് ക്ഷേത്രം ആനകൊട്ടില്‍, ചുറ്റമ്പലം 



കളർകോട് മഹാദേവക്ഷേത്രം കിഴക്കു ദർശനമാണ്. ദേശീയപാത - 47 ലെ കളർകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനു തെക്കു ഭാഗത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേ മതിൽക്കെട്ട് വഴിക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നിടത്ത് ഒരു അലങ്കാര ഗോപുരം അടുത്തിടയ്ക്ക് പണിതീർത്തിട്ടുണ്ട്. വിശാലമായ മതിൽക്കകത്ത് വടക്കുഭാഗത്തായി ക്ഷേത്രക്കുളവും അതിനോട് ചേർന്ന് ഊട്ടുപുരയും കാണാം.                                                                                                          


ഗണപതി ക്ഷേത്രം


 കളര്‍കോടപ്പന്‍





പാര്‍വതി ക്ഷേത്രം 



കളര്‍കോട് ക്ഷേത്രം ദീപാരാധന വേളയില്‍ 



വിളക്കുമാടത്തറയോടുകൂടിയ നാലമ്പലം കമനീയമായി പണികഴിപ്പിച്ചിട്ടുണ്ട്. അമ്പലവട്ടവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും പുരാതന കേരളീയ ശൈലിയിൽതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനു മുൻപിലായി ചെമ്പുപാളികളാൽ പൊതിഞ്ഞ കൊടിമരവും കിഴക്കുവശത്തായി വലിയ ആനക്കൊട്ടിലും കളർകോട് ക്ഷേത്രത്തെ മഹാക്ഷേത്രമാക്കിമാറ്റുന്നു. നാലമ്പലം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ചതുര ശ്രീകോവിൽ കാണാം. സ്വയുംഭൂവാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ മുകൾഭാഗം ചെമ്പുപാളികൾ പൊതിഞ്ഞു ഭംഗിയാക്കിയിട്ടുണ്ട്.