Powered By Blogger

Sunday 9 November 2014



PERUNNA CHANGANASSERY , KOTTAYAM, KERALA 


കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിതാലൂക്കില്‍ പേറുന്ന ഗ്രാമത്തില്‍  സ്ഥിതിചെയ്യുന്ന പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യന്‍ . കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.




ഉപദേവതകളായി ഗണപതി, ശിവൻ , തിരുവമ്പാടി കൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർ കുടികൊള്ളുന്നു.
മയിൽ വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചു വളർത്തുന്ന മയിലുകള്‍  ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.
ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.



VETTIIKKOTTU , KATTAANAM , ALAPPUZHA , KERALA 





കേരളത്തിലെ നാഗരാജക്ഷേത്രങ്ങളിൽ പ്രമുഖമാണ്. ആലപ്പുഴജില്ലയിൽ കായംകുളം-പുനലൂർപാതയിൽ കറ്റാനത്തിനടുത്തുള്ള വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. നാഗരാജനെ അനന്തന്റെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠനടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ബ്രാഹമണകുടുംബത്തിന് പൂജക്ക് അധികാരവും നൽകി.


 


വെട്ടിക്കോട്ട് ദേവസ്വത്തിന്റെ ആനയാണ് ചന്ദ്രശേഖരൻ




കായംകുളം-അടൂർ റൂട്ടിൽ കറ്റാനത്ത് മൂന്ന് കിലോമീറ്റർ അടൂർ ഭാഗത്തെക്ക് പോയാൽ വെട്ടിക്കോട് കവലയായി. അവിടെനിന്ന് 200 മീറ്റർ പോയാൽ ക്ഷേത്രത്തില്‍ എത്തിച്ചേരാം.





BUDHA Jn., MAVELIKKARA , ALAPPUZHA ,KERALA 


ആലപ്പുഴ ജില്ലയില്‍ മാവേലിക്കരക്കടുത്ത് അച്ചന്‍കൊവിലാരിനു തെക്കുമാറി  സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്ഷേത്രനടയിലെ സ്തംഭവിളക്കിലെ ഡച്ചുപോരാളികളുടെ കാവൽശില്പം.




9,10 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്‍റെ  കിഴക്കേ നടയിലെ ധ്യാനബുദ്ധന്‍റെ  പ്രതിമ. വലിപ്പമുള്ള ധ്യാനബുദ്ധൻ കേരളത്തിൽ അപൂർവമാണ്.18-ആം  നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്കു തെളിവാണിത്.




ഡച്ച് രീതിയിൽ ഒരുവശം മടക്കി വച്ച വലിയതൊപ്പിയും ധരിച്ച് കൈയ്യിൽ തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന ശില്പം ഡച്ച് പടനായകനായിരുന്ന ഡിലനോയിയിലേക്കാണ് എത്തിച്ചേരുന്നത്.1746 -ൽ മാർത്താണ്ഡവർമ്മ മാവേലിക്കര പ്രദേശം തന്റെ അധീനതയിലാക്കി.തുടർന്ന് മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്.ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്.




 ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആനയാണ് മാവേലിക്കര ഉണ്ണികൃഷ്ണന്‍ . കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങിയതാണ് ഈ ആനയെ. പെട്ടെന്ന് ഭയപ്പെടുന്ന പ്രകൃതക്കാരനായ ഉണ്ണികൃഷ്ണൻ പണ്ട് ഓട്ടത്തിന് പ്രസിദ്ധനായിരുന്നു . സഹ്യപുത്രനായ് ഇവൻ അഴകളവുകൾക്ക് പ്രസിദ്ധനാണ്. (കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ സഹ്യപുത്രന്മാർ ചുരുക്കം ആണ്). അതുകൊണ്ട് തന്നെ ഗജരത്നം , കളഭരത്നം  എന്നീ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.




ADIKADALAY , EDAKKAD ,  KANNUR

LIKE AND FOLLOW OUR FB PAGE NAMMUDEKSHETHRANGAL 

വടക്കെ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം .കണ്ണൂര്‍ പട്ടണത്തിൽ നിന്നും 6 കി.മി. തെക്ക് കിഴക്കായി എടക്കാട് പഞ്ചായത്തിൽപ്പെട്ട ആദികടലായ് എന്നാ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



കണ്ണൂര്‍ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്ക് കിഴക്കായി ഇന്നത്തെ എടക്കാട്  പഞ്ചായത്തിൽ പെട്ട 'കരാറിനകം കടലായി'യിലായിരുന്നു , പണ്ട് കോലത്തിരി രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതായിരുന്നു "കടലായി ക്ഷേത്രം"..
   കൊല്ലവർഷം 964ൽ ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായ് ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവർഷം 1023ൽ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു. 'കോട്ടമ്മൽ' എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ പ്രാരാവശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ട്. അത് പോലെ ചിറക്കടവത്ത്‌, മോലോത്ത്‌, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെ ഇപ്പോഴും വിളിച്ചു വരുന്ന സ്ഥലനാമങ്ങൾ കരതലാമലകം പോലെ പഴയ ചരിത്ര യാഥാർത്ഥ്യങ്ങളെ വിളിച്ചോതുകയാണ്.


കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ പല ക്ഷേത്രങ്ങളുടെയും നവീകരണവും പുനഃപ്രതിഷ്ഠാപനവും നടന്നു വരുന്ന ഇക്കാലത്ത് ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം അന്യാധീനപ്പെട്ടു പോയിരിക്കയാൽ അവിടെ നിന്നും ഉദ്ദേശം അരകിലോമീറ്റർ കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തില്‍ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രിയുടെ നിശബ്ദയാമങ്ങളിൽ മുരളീരവവും ഗോക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കാറുണ്ടായിരുന്നതായി പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140 ചിങ്ങമാസത്തിലെ "അഷ്ടമിരോഹിണി" ദിവസം ഒരു ഭക്തൻ ഈ സ്ഥലത്തുവെച്ചു പൂജ നടത്തി പലർക്കും പ്രസാദം നൽകുകയുണ്ടായി. അടുത്ത വർഷം മുതൽ ഏതാനും ഭക്തന്മാർ ചേർന്ന് വിശേഷാൽ പൂജ, പായസ ദാനം , ഹരികഥാകാലക്ഷേപം എന്നീ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി  ആഘോഷിക്കുകയും തുടർന്നുള്ള കാലങ്ങളിൽ ഉത്തരോത്തരം അഭിവൃദ്ധിയോടെ ഇത് ആവര്തിക്കപ്പെടുകയും ചെയ്തു.


അങ്ങനെയിരിക്കെ, 1970 ൽ ഈ ആഘോഷനടത്തിപ്പിന് ശരിയായ ഒരു ആസ്ഥാനം വേണമെന്ന ഉദ്ദേശത്തിൽ ഏതാനും ദേശവാസികൾ ചേർന്ന് സ്ഥലത്തുവെച്ചു പ്രശ്നവിചാരം ചെയ്യുകയും താമസിയാതെ ഒരു കോവിൽ പണിയിച്ചു ഭക്ത ജനങ്ങൾക്ക്‌ ആരാധന സൌകര്യമേർപ്പെടുത്തുകയും ചെയ്യണമെന്നു നിർദേശിക്കുകയും ചെയ്തതനുസരിച്ച് യഥാവിധി ക്ഷേത്ര നിർമാണം ആരംഭിക്കപ്പെട്ടു. പ്രശ്നവശാൽ നിരൂപണം ചെയ്ത പ്രകാരം വലതുകരത്തിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിൽക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂർത്തി. വിധിപ്രകാരം കൃഷ്ണ ശിലയിൽ കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍  സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായ് കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും തുടർന്നു 1981 മാർച്ച് 15നു (1156 മീനമാസം 1) 11 മണി 45 മിനുട്ടിനും 12 മണിക്കുമിടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ വൈദിക പ്രമുഖനായ ബ്രഹ്മശ്രീ പറവൂര്‍ ശ്രീധരന്‍ തന്ത്രി, സഹതന്ത്രിമാരുടെ സഹായത്തോടെ പ്രതിഷ്ഠാ കലശം നടത്തുകയും ചെയ്തു.



2003 നവംബർ 21-ന് ശ്രീ നാരായണഗുരു  മണ്ഡപത്തിന്‍റെ  നിര്‍മ്മാണ പ്രവർത്തനം ആരംഭിച്ചു. ശ്രീ നാരായണഗുരുദേവന്‍റെ  പ്രതിമയുടെ പ്രതിഷ്ഠാ കർമ്മം 2007 ഒക്ടോബർ 24-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂര്‍ ശ്രീധരന്‍ തന്ത്രി നിർവഹിച്ചു.

2011 ജനുവരി 26-ന് ശ്രീ ദേവദാസ്‌ കൊടുങ്ങല്ലൂർ നാഗസ്ഥാനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. 2011 ജൂലൈ 15-ന് ആമേട മംഗലത്ത്മന ബ്രഹ്മശ്രീ എം.എസ് ശ്രീധരൻ നമ്പൂതിരി നാഗപ്രതിഷ്ട നടത്തി.



ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്നു ദിവസം ആഘോഷിക്കപെടുന്നു.മകര  മാസത്തിലെ പുണര്‍തം നാളിലാണ് ഉത്സവം ആരംഭിക്കുന്നത്.അന്നെ ദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് നിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു.കടലായി,തോട്ടട ,കുറുവ,കാഞ്ഞിര,അവേര ദേശവാസികളാണ് മൂന്നു ദിവസത്തെയും ഉത്സവം നടത്തി വരുന്നത്.

എല്ലാ വർഷവും മാർച്ച്‌ 15 തിയ്യതി ക്ഷേത്ര പ്രതിഷ്ടാദിനം ആഘോഷിച്ചു വരുന്നു.
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.






DEVGHAR , JARGHAND, 





ജാര്‍ഖണ്ഡ് ദേവ് ഘറിലെ ഒരു പുരാതന ക്ഷേത്രമാണ് വൈദ്യനാഥ് ക്ഷേത്രം . പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.ബാബാ ധാംബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം.


ഹിന്ദു പുരാണമനുസരിച്ച് രാവണന്‍ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാന്‍ ശിവനോടുള്ള  ഭക്തിയാൽ തന്‍റെ  പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം.



ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.





BADAMI , BIJAPUR , KARNATAKA 






 കര്‍ണാടകയിലെ ബീജാപ്പൂര്‍  ജില്ലയിലെ ബദാമിയില്‍  സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രംഅഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.ഇ.543 മുതൽ 753 വരെ വടക്കൻ കർണ്ണാടകയിൽ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രത്തിനു സമാനമാണ് ഇവിടുത്തെ ഗുഹകൾ. ഇവിടെ നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയിൽ പലതും ഇന്നും നിലനിൽക്കുന്നു. ഇവയിൽ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്



അഗസ്ത്യമുനിയുടെ  ഓർമ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീർഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകൾ നിലകൊള്ളുന്നു. ഈ കുന്നിൻ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയർത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തിൽ മുങ്ങിയാൽ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. ഇന്തോ-ഇസ്ലാമിക് പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീർഥത്തിന്റെ കരയിൽ ഉണ്ട്.ടിപ്പുസുല്‍ത്താന്‍റെ  കാലത്തുള്ള ശവകുടീരങ്ങളാണ് ഇവയിലുള്ളത്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു.


ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.


വിഷ്ണു പ്രതിമ



എത്തിച്ചേരാന്‍ 

ഹൂബ്ലിയിൽ നിന്നും 100 കിലോമീറ്റർ റോഡുമാർഗ്ഗം സഞ്ചരിക്കണം








                                                 PONDA , NORTH GOA, GOA 

FOLLOW US ON FB 


നോര്‍ത്ത് ഗോവയിലെ  പോണ്ട താലൂക്കിലുള്ള മങ്കേഷി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് മങ്കേഷി . ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ഇവിടേക്ക് 22കിലോമീറ്ററും മഡ്ഗാവിൽ നിന്ന് 26കിലോമീറ്ററും ദൂരമുണ്ട്.

  



ക്ഷേത്ര കുളം  


ഗോവയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലും ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലും ഒന്നാണ് മങ്കേഷി ക്ഷേത്രം.





മങ്കേഷി ഭഗവാന്‍


ശിവന്റെ ഒരു രൂപമായ മങ്കേഷി ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗോവയിലെ അനേകം ഹിന്ദുക്കളുടെ കുലദൈവം കൂടിയാണ് മങ്കേഷി ഭഗവാൻ. പ്രത്യേകിച്ചും കൊങ്കണി സാരസ്വത ബ്രാഹ്മണരുടെ.

                                                       ക്ഷേത്രത്തിനുള്‍വശം


INKOMBU , PALA ,KOTTAYAM , KERALA 


കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍ (തൊടുപുഴ

റോഡില്‍)അകലെ ഐങ്കൊമ്പില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഐങ്കൊമ്പ്      

പാറേക്കാവ്   ദേവീക്ഷേത്രം. ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ട.ഗണപതി,                 
ശിവപാര്‍വതി,യക്ഷി,ഭഗവതി,നാഗങ്ങള്‍,രക്ഷസ്സ് എന്നിവയാണ് ഉപപ്രതിഷ്ട 

കള്‍.ഐങ്കൊമ്പ്,ഏഴാച്ചേരി,എന്നീ കരകളിലെ എന്‍.എസ്സ്.എസ്സ്                       

കരയോഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദേവസ്വം ഭരണസമിതിയെങ്കിലും ക്ഷേത്ര         
 ഉടമസ്താവകാശം മണക്കാട് ഇല്ലക്കാരില്‍ നിക്ഷിപ്തമാണ്.                                    




500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍      

അറുനാഴിപായസം,വട്ടക ഗുരുതി എന്നിവയാണ്.കൂടാതെ എല്ലാ മാസത്തിലെ 

ഭരണി നാളില്‍ വിശേഷാല്‍ പൂജകള്‍,സത്സംഗം,ഭരണിയൂട്ടെന്നറിയപ്പെടുന്ന      

  അന്നദാനവും നടത്തി വരുന്നു.                                                                                     
   

                  എല്ലാ പത്താമുദയ ദിവസവും മഹാസര്‍വൈശ്വര്യ പൂജയും 

നടത്തുന്നു.മീനഭരണിയാണ് പ്രധാന ഉത്സവം.നവരാത്രി,മണ്ഡല മഹോത്സവം 

എന്നിവയും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.                                   

ബ്രഹ്മശ്രീ  കുരുപ്പക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയാണ് ക്ഷേത്രം   .

                                                




ബ്രഹ്മശ്രീ വേണു നമ്പൂതിരി കുഴുപ്പിള്ളില്‍ ഇല്ലമാണ് മേല്‍ശാന്തി.

ക്ഷേത്ര വിലാസം:ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം,ഐങ്കൊമ്പ്,കടനാട് 

പി.ഒ.,പിന്‍:686653,ഫോണ്‍:04822 247152.)