Powered By Blogger

Saturday 29 November 2014



KODUNTHARA , PATHANAMTHITTA , KERALA


പത്തനംതിട്ട ജില്ലയിൽ ജില്ലാ ആസ്ഥാനത്തുനിന്നും 2.5 കി.മി തെക്കുമാറി അച്ചൻകോവിലാറിനുകരയിൽ കിഴക്കുദർശനമായി സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ചെന്നിർക്കരകോയിലിലെ ശക്തിഭദ്രന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വിഗ്രഹം കൊടുന്തറ ക്ഷേത്രക്കടവിൽനിന്ന് AD 753 ൽ ലഭിച്ചതാണെന്ന് ആ ക്ഷേത്രത്തിന്റ്റെ ഐതീഹ്യം പറയുന്നു.




  തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്    ആറന്മുള ഗ്രൂപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ ഏക മേജർ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാറണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം.തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള 15 അംഗ ഉപദേശക സമിതിയാണ് ക്ഷേത്രത്തിന്റ്റെ മേൽനോട്ടം നിർവഹിക്കുന്നത്.
പത്തനംതിട്ട ടൗണിൽ നിന്നും താഴൂർകടവ് റൂട്ടിൽ 2.5 കി.മിയും,പത്തനംതിട്ട-പന്തളം/അടൂർ റൂട്ടിൽ പുത്തൻപീടികയിൽ നിന്നും പുത്തൻപീടിക-കൊടുന്തറ റോഡുമാർഗം 3 കി.മിയുംസഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തിച്ചേരാം.മുമ്പ് നീർമൺ എന്ന പേരിലായിരുന്നു പ്രദേശം അറിയപ്പെട്ടീരുന്നതെങ്കിലും പിന്നീട് ദേശനാമം കൊടുന്തറ എന്നായിമാറുകയായിരുന്നു.  



ഗണപതി , ശാസ്താവ് ,ദക്ഷിണാമൂര്‍ത്തി, മഹാവിഷ്ണു,ശ്രീകൃഷ്ണന്‍ ,നാഗരാജാവ് , നാഗയക്ഷി , യക്ഷി  തുടങ്ങിയ ഉപ പ്രതിഷ്ഠകളും ഉണ്ട് .തനതായ കേരളീയ വാസ്തുശൈലിയിലാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.വട്ടശ്രീകോവിലിൽ ഗർഭഗൃഹത്തോടുകൂടിയ ക്ഷേത്രതിന്റ്റെ വൃത്തസ്തൂപികാകൃതിയിലുള്ള മേൽക്കൂര മുമ്പ് ചെമ്പു പൊതിഞ്ഞ നിലയിലായിരുന്നു.


ക്ഷേത്രത്തിലെ ആഘോഷങ്ങൾ


മേട മാസത്തിലെ  വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.അന്നേ ദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും താഴൂര്‍ വലഞ്ചുഴി ഭഗവതിമാരോടോപ്പം
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ദേവന്റ്റെ കൂടിയേഴുന്നെള്ളത്ത് നടക്കുന്നു.
തൈപൂയം: അന്നേ ദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രയും ക്ഷേത്രത്തിൽ നിന്നും സമീപത്തുള്ള മയിലാടുമ്പാറ മലനട ദേവീസന്നിധിയിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും നടക്കുന്നു.
എല്ലാ മാസത്തിലേയും ഷഷ്ഠി പ്രത്യേകിച്ച് തുലാമാസത്തിലെ സ്കന്ദഷഷ്ഠി,തുലാമാസത്തിലെ ആയില്യം,ധനു മാസത്തിൽ കളമെഴുത്തും പാട്ടും,മണ്ഡലമഹോത്സവം,തിരുവോണം,അഷ്ടമിരോഹിണി,ശിവരാത്രി,വിനായകചതുർത്ഥി, എന്നിവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.

ക്ഷേത്രത്തിന്‍റെ ഐതീഹ്യം/ചരിത്രം

കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേപറ്റി പരാമർശിക്കുന്ന ഏറ്റവും പൗരാണികമായ ഗ്രന്ഥം. ചെന്നിർക്കര സ്വരൂപത്തിലെ ഭരണാധികാരിയായിരുന്ന ശങ്കരൻ ശക്തിഭദ്രന്റ്റെ ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകമാണ്.
വേണാട് രാജാവായിരുന്ന സ്ഥാണു രവിവര്‍മയുടെ സഹായത്തോടെ അച്ചൻകോവിലാറിനും കല്ലടയാറിനും മദ്ധ്യേ രാജ്യം സ്ഥാപിച്ച് ഭരണം നടത്തിവന്ന തമിഴ് രാജാക്കന്മാരായിരുന്നു ശക്തിഭദ്രന്മാർ.
പിന്നിട് ക്രിസ്തബ്ദം മൂനോ,നാലോ നൂറ്റാണ്ടുകളീൽ കേരളത്തിലെത്തിയ ശക്തിഭദ്രന്മാർ അങ്ങാടിക്കൽ കൊടുമൺ ആസ്ഥാനമാക്കി ചെന്നിർക്കര സ്വരൂപം സ്ഥാപിച്ചു.സ്വദേശത്തുനിന്നും തങ്ങളുടെ ഉപാസനാമൂർത്തികളായ ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി,ഭദ്രകാളി എന്നിവരേയും ഒപ്പം കൊണ്ടുവന്ന അവർ, ഭദ്രകാളിയെ അയിരൂർക്കരയിലും, ശ്രീ സുബ്രഹ്മണ്യസ്വാമി,മഹാഗണപതി,മഹാവിഷ്ണു,ഭഗവതി എന്നിവരെ നീർമൺ(കൊടുന്തറ) എന്ന ദേശത്തും പ്രതിഷ്ടിച്ചു.
ക്രിസ്തബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തിൽ ശക്തിപ്രാപിച്ച നമ്പൂതിതിരിമാർ കൊടുന്തറ ക്ഷേത്രത്തിലും അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെന്നിർക്കര സ്വരൂപവുമായ് തർക്കത്തിലാവുകയും ചെയ്തു.പിന്നിട് ഉഭയകക്ഷി സമ്മതപ്രകാരം ക്ഷേത്രത്തിന്റ്റെ അവകാശം ഉപേക്ഷിക്കാൻ ചെന്നിർക്കരകോയിലുകാർ സമ്മതിച്ചെങ്കിലും.ഉഭയകക്ഷി സമ്മതപ്രകാരമുള്ള മാനുഷം നൽകാൻ നമ്പൂതിരിമാർ സമ്മതിച്ചില്ല
ആശ്ചര്യചൂഡാമണി എന്ന സംസ്കൃതനാടകത്തിന്റ്റെ കർത്താവും ചെന്നിർക്കരകോയിലിലെ ഭരണാധികാരിയുമായിരുന്ന ശങ്കരൻ ശക്തി ഭദ്രന്‍ ചെന്നിർക്കരകോയിലിൽ അധികാരമേറ്റശേഷം തങ്ങൾക്കവകാശപ്പെട്ട മാനുഷം ലഭിക്കാൻ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തി.എന്നാൽ ക്ഷേത്രാധികാരികളായിരുന്ന നമ്പൂതിരിമാർ അദ്ദേഹത്തിനവകാശപ്പെട്ട മാനുഷം നൽകാൻ തയ്യാറായില്ല.തുടർന്ന് സമീപത്തെ പറമ്പിൽ ഒരു കുരണ്ടിയിട്ടിരുന്ന അദ്ദേഹത്തെ നമ്പൂതിരിമാർ മർദ്ദിച്ചവശനാക്കി അച്ചൻകോവിലാറ്റിൽ എറിയുകയും ചെയ്തു.
പിന്നിട് സൈന്യവുമായ് യുദ്ധസന്നദ്ധനായെത്തിയ ശക്തിഭദ്രനെ കണ്ടുഭയന്ന നമ്പൂതിരിമാരിൽ കരവേലിമഠം കാരണവർ ഒഴികെയുള്ളവർ ഓടിപ്പോവുകയും കരവേലിമഠം കാരണവരും നാട്ടിലെ നായർ പ്രമാണിമാരും ചേർന്ന് ശങ്കരൻ ശക്തിഭദ്രനുമായ് അനുരഞ്ജനത്തിലൂടെ യുദ്ധം ഒഴിവാക്കുകയും ചെയ്തു. അനുരഞ്ജനത്തിന്റ്റെ ഭാഗമായ് ക്ഷേത്രത്തിന്റ്റെ പകുതി അവകാശം ലഭിച്ച ശക്തിഭദ്രൻ ക്ഷേത്രത്തിന്റ്റെ മേൽക്കൂര മേഞ്ഞ ചെമ്പുപാളിയിൽ പകുതിയടക്കം എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളുടേയും പകുതിയും മഹാഗണപതി,മഹാവിഷ്ണു, ഭഗവതി  എന്നിവരുടെ വിഗ്രഹങ്ങളും എടുത്തുകൊണ്ടുപോയി.
പിന്നിട് മഹാവിഷ്ണുവിനെ കൊടുമണ്‍ വൈകുണ്ഠ പുരത്തും ഭഗവതിയെ കൊടുമൺ ചിലന്തിക്ഷേത്രത്തിലും മഹാഗണപതിയെ അങ്ങാടിക്കൽ തന്‍റെ മഠത്തിനു സമീപവും അദ്ദേഹം പ്രതിഷ്ഠിച്ചു
ശക്തിഭദ്ര ശാപമേറ്റ് നാട്ടിൽ ദുർമരണങ്ങളും അകാലമരണങ്ങളും കലഹവും അടക്കം അനേകം ദുർനിമിത്തങ്ങൾ ഉണ്ടായെന്ന് പറയപ്പെടുന്നു. ഒപ്പം അച്ചൻകോവിലാർ വഴിമാറി ഒഴുകിയതിനെ തുടർന്ന് ക്ഷേത്രത്തിന്റ്റെ കൊടിമരവും കൂത്തമ്പലവും നഷ്ടമാവുകയും ചെയ്തു.അന്നേവരെ നീർമൺ എന്ന പേരിൽ അറിയപ്പെട്ടീരുന്ന പ്രദേശം പിന്നീട് കൊടുന്തറ എന്ന പേരിൽ അറിയപ്പെട്ടു.

ARANMULA , PATHANAMTHITTA DT, KERALA



കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്  ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം പഞ്ച പാണ്ഡവരില്‍ ഒരാളായ അര്‍ജുനനാല്‍  പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാർഥസാരഥി വിഗ്രഹം അപൂർ‌വമാണ്.  ആറന്മുള വള്ള സദ്യ  പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും  പമ്പാ നദിയുടെ  പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു.                                                                                                     




പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.                                                                      



കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്. ക്ഷേത്രത്തിൽ പുറംചുമരിൻറെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കൻ ഗോപുരത്തിൽ നിന്ന് പമ്പ നദിയിലേക്കിറങ്ങാൻ 57 പടികളാണുള്ളത്.                                                                                                                       




യുദ്ധക്കളത്തിൽ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.



ഗണപതി, അയ്യപ്പൻ, ശിവൻ, ഭഗവതി, നാഗങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.



                                   നീളമേറിയ സ്വര്‍ണം പൂശിയ കൊടിമരം  




  
വള്ളസദ്യ




MAVELIKKARA, ALAPPUZHA DT. KERALA



തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയ്ക്ക്  പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.




അജ്ഞാത വാസകാലത്ത് പഞ്ച പാണ്ഡവര്‍ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവന്‍ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലന്‍ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ.   യുധിഷ്ഠിരന്‍ തൃച്ചിറ്റാറ്റും ,ഭീമന്‍ തൃപ്പുലിയൂരും, അര്‍ജുനന്‍ തിരുവാറന്മുളയിലും ,സഹദേവന്‍ ത്രിക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള  പാണ്ഡവര്‍ക്കാവ്     എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.   



ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രപാദമഹർഷി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതിഹ്യങ്ങളിൽ കാണുന്നു.                                                                                                     



മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്.  ഗണപതി ,അയ്യപ്പന്‍, ശിവന്‍ , സുബ്രഹ്മണ്യന്‍ ,ഹനുമാന്‍,നാഗങ്ങള്‍, ബ്രഹ്മരക്ഷസ്സ്    എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്.                                                                                                                            


ഉത്സവങ്ങള്‍                                                                                                                            

കാവടിയാട്ടം




ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽ‌പ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. കാവടിയാട്ടം നടത്തുന്ന ഏക വിഷ്ണുക്ഷേത്രമാണിത്.

ഉത്സവം

മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ സമാപിക്കുന്നു.                          
എത്തിച്ചേരാന്‍

ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5 കിമി                പോയാൽ പുലിയൂർ ആയി അവിടെഇറങ്ങി ഇലഞ്ഞിമേൽ റോട്ടിലെക്ക് തിരിഞ്ഞാൽ             തൃപ്പുലിയൂർ ക്ഷേത്രം കാണാം.                                                                                                                    

                  




THIRUVANVANDOOR, CHENGANNOOR, ALAPPUZHA DT. KERALA




തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്.ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലക്ക് പോകുന്ന വഴിയിൽ നാലു കി.മീ.വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’ എന്നറിയപ്പെടുന്ന തിരുവൻ വണ്ടൂർ മഹാവിഷ്ണു ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.


തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം 


അജ്ഞാത വാസകാലത്ത് പഞ്ച പാണ്ഡവര്‍ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവന്‍ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലന്‍ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ.   യുധിഷ്ഠിരന്‍ തൃച്ചിറ്റാറ്റും ,ഭീമന്‍ തൃപ്പുലിയൂരും, അര്‍ജുനന്‍ തിരുവാറന്മുളയിലും ,സഹദേവന്‍ ത്രിക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള  പാണ്ഡവര്‍ക്കാവ്     എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.                                                     

                         ക്ഷേത്ര ഗോപുരം                               




ഭക്തജനങ്ങൾക്ക് വളരേയധികം ശ്രദ്ധയുള്ള നടയാണ് ഗോശാലകൃഷ്ണന്റെത്. 1935ൽ (51 വർഷങ്ങൾക്കുമുമ്പ്) അവിടുത്തെ മേശാന്തിക്ക് സ്വപ്നദർശനം കിട്ടിയതനുസരിച്ച് തിരുവൻ വണ്ടൂർ ക്ഷേത്രത്തിനു പിന്നിൽ ഏകദേശം 50 മീറ്റർ മാറി 51 ദിവസത്തെ ശ്രമഫലമായി ഗോശാലകൃഷ്ണന്റെ വിഗ്രഹം ലഭിച്ചു. ഇന്നും ആ ഓർമക്കായി 7 സപ്താഹങ്ങൾ (49ദിവസം) അടങ്ങുന്ന 51ദിവസത്തെ ഉത്സവം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.                                                                                                                      

                                                                                                                  
ഗോശാലകൃഷ്ണന്‍റെ ക്ഷേത്രം 



ക്ഷേത്രക്കുളം



തിരുവൻ വണ്ടൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളം. ഇവിടെനിന്നാണ് ഗോശാലകൃഷ്ണന്‍റെ വിഗ്രഹം  കിട്ടിയത്.


                                                               തീര്‍ത്ഥക്കുളം



ക്ഷേത്രത്തിലെത്തിച്ചേരാന്‍ ചെങ്ങന്നൂരിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് എം സി റോട്ടിൽ 3,9 കിമി പോയാൽ പ്രാവിങ്കൂട് കവല. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2കിമി പോയാൽ ഇടതുവശത്തായി ക്ഷേത്രം ആയി. ബസിനാണെങ്കിൽ തിരുവൻ വണ്ടൂർ ക്ഷേത്രകവലയിൽ ഇറങ്ങുക.


                                                         ക്ഷേത്ര താഴികക്കുടം




THIRUMITTAKKODE , PALAKKAD  DT. ,KERALA



പാലക്കാട് ജില്ലയില്‍  പട്ടാമ്പി ഭാരതപ്പുഴയുടെ  തീരത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം . പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരമശ്ശിവനൊപ്പം തന്നെ മഹാവിഷ്ണുവിനും  തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു. വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ ഉയ്യവന്ത പെരുമാളാണ്.      



നകുല-സഹദേവന്മാർ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം

                                              അംബരീക്ഷ മഹാരാജാവിന് മുക്തികിട്ടിയത് ഇവിടെവെച്ചാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ വനവാസകാലത്ത് പാണ്ഡവർ ഇവിടെ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുകയും ഇവർ ഒരോരുത്തരും ശ്രീകൃഷ്ണപരമാത്മാവിനെ നിത്യവും പൂജിക്കാനായി ഭാരതപ്പുഴയുടെ തീരത്ത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. നകുല-സഹദേവന്മാർ ചേർന്ന് ഒരു പ്രതിഷ്ഠയും മറ്റു മൂന്നുപേർ ഒരോ പ്രതിഷ്ഠയും നടത്തി എന്നാണ് ഐതിഹ്യം.                                                                        

  കാശി ദർശനം കഴിഞ്ഞ് മടങ്ങിയ ബ്രാഹ്മണനുമുന്നിൽ ദർശനം നൽകി ശിവഭഗവാനും ഈ പുണ്യതീരത്ത് കുടികൊണ്ടു എന്നാണ് മറ്റൊരു ഐതിഹ്യം. അല്ല പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നും കരുതുന്നു. അങ്ങനെ പാണ്ഡവർ പ്രതിഷ്ഠിച്ച നാലു വിഷ്ണു പ്രതിഷ്ഠകളും പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗ പ്രതിഷ്ഠയും ചേർന്ന് അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നു. അങ്ങനെ അഞ്ചുമൂർത്തികൾ കുടുകൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെട്ടു പോന്നു.                                                                                                                                       


ഭീമൻ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം

ഭാരതപ്പുഴയുടെ പറ്റിഞ്ഞാറേ തീരത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവനും മഹാവിഷ്ണുവിനും നാലമ്പലങ്ങൾ ഉണ്ട്. രണ്ടു നാലമ്പലങ്ങൾക്കും ചേർന്ന് ഒരു ഭിത്തിയാണ്. ക്ഷേത്രനിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല. എങ്കിലും രണ്ടാം ചേരരാജക്കന്മാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നുകരുതി പോരുന്നു.

അഞ്ചുമൂർത്തീക്ഷേത്രം-ശിവനട


വൈഷ്ണവ വിശ്വാസപ്രകാരം ഇവിടെ ശ്രീ ഉയ്യവന്തപെരുമാൾ കുടികൊള്ളുന്നു. ഇവിടുത്തെ പുണുതീർത്ഥം (പുഷ്കരണി) ഭാരതപ്പുഴയിലെ ചക്രതീർത്ഥം എന്നറിയപ്പെടുന്ന സ്ഥലമാണ്. വിമാനം തതുവ കാഞ്ചന വിമാനമാണ്.


പ്രധാന വിശേഷങ്ങള്‍

അഷ്ടമിരോഹിണി , മഹാശിവരാത്രി ,വിഷു

ക്ഷേത്രത്തില്‍ എത്താന്‍

പാലക്കാട് പട്ടാമ്പിക്കടുത്താണ് കുന്നംകുളം റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



CHENGANNUR , ALAPPUZHA , KERALA 




തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്.    

                                                                     
ക്ഷേത്രഗോപുരം

 വലതുവശത്തെ കുളം "ശംഖതീർത്ഥം" എന്ന പേരിൽ അറിയുന്നു.     

                                             ആലപ്പുഴ ജില്ലയിലെ   ചെങ്ങന്നൂർ മുനിസിപ്പൽ അതിർത്തിയിലാണ്   ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  പണ്ട് വഞ്ഞിപ്പുഴ മഠം വകയായിരുന്ന്ത്രെ ഈ ക്ഷേത്രം .                                                                                                                                        


                                               തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം  


                    

                                                               ശംഖതീർത്ഥം

                      


                          ശ്രീ കോവില്‍                       



അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവര്‍  ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരന്‍ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം. ഭീമന്‍ ത്രിപ്പുലിയൂരും ,അര്‍ജുനന്‍ തിരുവാറന്മുളയിലും, നകുലന്‍ തിരുവന്‍വണ്ടൂരും,സഹദേവന്‍ ത്രിക്കൊടിത്താനത്തും ആണ്  ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവര്‍ക്കാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
                      
      തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്ര സന്നിധിയിലെ ഗോശാല കൃഷ്ണ ക്ഷേത്രം