Powered By Blogger

Monday 17 November 2014



           മണ്ഡലകാലത്ത്‌ ദർശനം നടത്താൻ തിരുവിതാംകൂറിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ





ശരണം വിളികളോടെ പൊന്നു പതിനെട്ടാം പടികളിലേക്ക്‌ ഭക്തജനങ്ങൾ ഒഴുകുന്ന പുണ്യ മാസമായ വൃശ്ചികമാസം.. പന്തളരാജകുമാരൻ ശബരിമല വാസനായ കാലം മുതല്ക്ക്‌ നില യ്ക്കാത്ത ഭക്തജന പ്രവാഹം. ശരണം വിളിക ളോടെ നാം ഭജിക്കുന്ന ലോക വൈദ്യനായ ശ്രീ അയ്യപ്പനു അഞ്ച്‌ പ്രധാന ക്ഷേത്രങ്ങളാണ്‌ തിരു വിതാംകൂറിൽ ഉള്ളത്‌. ഈ ക്ഷേത്രങ്ങൾ എല്ലാം ഏകദേശം അടുത്തടുത്ത ദൂരത്താണ്‌, അതു കൊണ്ട്‌ മണ്ഡലകാലം അയ്യപ്പഭക്തർക്ക്‌ ഭക്തി യുടെ പുണ്യ ദിവസങ്ങൾ സമ്മാനിക്കുന്നു..

ആര്യങ്കാവ്‌, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ശാസ്താംകോട്ട, ശബരിമല ഇവയാണ്‌ പ്രധാന ക്ഷേത്രങ്ങൾ.

മണ്ഡല കാലം വൃതാനുഷ്ടാനങ്ങളുടെ പുണ്യ മാസമാണ്‌. മനസിനും ശരീരത്തിനും.! വൃതം നോക്കുന്നവർ ദിവസവും ശരീരശുദ്ധി വരുത്തി സസ്യാഹാരം മാത്രം ഭക്ഷിച്ച്‌ പ്രാർത്ഥനകളോടു കൂടി അന്നദാനവും മറ്റ്‌ പുണ്യ കർമ്മങ്ങളും നടത്തുന്നു. മണ്ഡലകാലത്തെ ഏറ്റവും പ്രധാന പ്പെട്ട ഒരു കാര്യം കഞ്ഞിസദ്യ നടത്തുന്നതാണ്‌. കഞ്ഞിയോടൊപ്പം വിശേഷപ്പെട്ട കൂട്ടുകറിയും വിളമ്പും. സാധാരണയായി കന്നി അയ്യപ്പന്മാർ ശബരിമലയ്ക്ക്‌ പോകുമ്പോൾ നടത്തുന്ന ചടങ്ങായിരുന്നു ശബരിമല കഞ്ഞിസദ്യ, പക്ഷെ ഇപ്പോൾ അത്‌ ഒരു വഴിപാടായി ഒരുവിധം എല്ലാ അയ്യപ്പഭക്തരും നടത്താറുണ്ട്‌. കാർഷിക വിള കളുടെ, കാച്ചിൽ, ചേന, ചേമ്പ്‌ തുടങ്ങിയയുടെ വിളവെടുപ്പ്‌ കാലമായതിനാൽ ഇവയെല്ലാം യഥേഷ്ടം ചേർക്കുന്ന കൂട്ട്‌ കറി ഒരു വിശേഷപ്പെട്ട വിഭവം തന്നെയാണ്‌. പണ്ടൊക്കെ ശംഖ്‌ ഊതി ആയിരുന്നു ഈ കഞ്ഞിസദ്യയുടെ കാര്യം വിളിച്ചറിയിച്ചിരുന്നത്‌.
കറുപ്പോ നീലയോ ഉടുത്ത്‌ മലകയറുന്ന ഭക്തർക്ക്‌ പ്രീയപ്പെട്ടവയാണ്‌ മേൽപ്പറഞ്ഞ ക്ഷേത്രങ്ങൾ. മാലയിട്ട്‌ വൃതം നോറ്റ്‌ മലകയറുന്ന അയ്യപ്പഭക്ത ന്മാർ മണ്ഡലകാലത്തിന്‌ ഐശ്വര്യമാണ്‌. കലി യുഗവരദനെ വണങ്ങാൻ എത്രയോ ദൂരം താണ്ടി യും പലവിധ ത്യാഗങ്ങൾ സഹിച്ചും അയ്യപ്പന്മാർ എത്തുന്നത്‌, അദ്ദേഹത്തിലുള്ള വിശ്വാസവും ആ ശക്തിസ്വരൂപന്റെ കനിവും കാരണമാണ്‌.
ഈ പറഞ്ഞ 5 ക്ഷേത്രങ്ങളിലും അഞ്ച്‌ ഭാവങ്ങ ളിലാണ്‌ ഹരിഹരസുതന്റെ പ്രതിഷ്ഠ. ലോകത്തി ന്റെ പല ഭാഗങ്ങളിലും അയ്യപ്പക്ഷേത്രങ്ങൾ ഉണ്ട്‌ എങ്കിൽ തന്നെയും തിരുവിതാംകൂറിലെ ഈ അഞ്ച്‌ ക്ഷേത്രങ്ങൾക്കാൺ‍്‌ പ്രാധാന്യം കൽപ്പിച്ചു നൽകിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മണ്ഡലകാലമായാൽ, ഈ ക്ഷേത്രങ്ങ ളിൽ എല്ലാംതന്നെ ഇരുമുടി നിറച്ച്‌ മാലയിടാൻ തിരക്കു തന്നെ.
എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും നീരാജനവും നെയ്‌ വിളക്കും എള്ളുപായസവും പ്രധാന വഴിപാട്‌ തന്നെ എന്നിരുന്നാലും ചില ക്ഷേത്ര ങ്ങൾ ചില പ്രത്യേക വഴിപാടുകൾക്ക്‌ പ്രശസ്ത മാണ്‌. ഉദാഹരണത്തിനു ശാസ്താംകോട്ടയിൽ അടയും ശബരിമലയിൽ അരവണയും അപ്പവും (ഉണ്ണിയപ്പം) പ്രശസ്തങ്ങളായ വഴി പാടുകൾ തന്നെ.
കേരളത്തിലെ പ്രശസ്തമായ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളും പണ്ട്‌ ബുദ്ധമത കേന്ദ്രങ്ങളായി രുന്നു എന്നും വദന്തിയുണ്ട്‌. ശാസ്താവിനും ബുദ്ധനും പൊതുവായുള്ള ശരണം വിളി തന്നെ യാണിതിനു പ്രധാന കാരണം. കൂടാതെ ശാസ്‌ താവിനു അമരകോശത്തിൽ നൽകിയിരിക്കുന്ന ഒരു പര്യായം ശാക്യമുനി എന്നാണ്‌. ബുദ്ധനെ യും ശാക്യമുനി എന്നു വിളിക്കാറുണ്ട്‌.


ആര്യങ്കാവ്


കൊല്ലം – ചെങ്കോട്ട ദേശീയ പാതയുടെ സമീപം റോഡ്‌ നിരപ്പിൽ നിന്നും 35 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ആര്യങ്കാവ്‌. ആര്യന്റെ കാവ്‌ പിന്നീട്‌ ആര്യങ്കാവായി എന്നാ ണ്‌ പറയപ്പെടുന്നത്‌. ശബരിമലയിലേത്‌ പോലെ തന്നെ ഗൃഹസ്ഥാശ്രമിയായ കൗമാര ശാസ്താ വാണ്‌ ഇവിടെ എന്നാണ്‌ വിശ്വാസം. മലയാളം – തമിഴ്‌ വിധിപ്രകാരമുള്ള പൂജകളാണ്‌ ഇവിടെ എങ്കിലും നാലമ്പലത്തിനുള്ളിലെ പൂജകൾ മലയാള താന്ത്രിക വിധിപ്രകാരമാണ്‌. ശബരിമല ശാസ്താവിൽ നിന്നും ആര്യങ്കാവ്‌ ശാസ്താവിനു ള്ള പ്രധാന വ്യത്യാസം ആര്യങ്കാവ്‌ ശാസ്താവിനെ വളർത്തിയത്‌ മധുരയിലെ പാണ്ഡി രാജാവാണ്‌. ശാസ്താവിന്റെ വിവാഹ നിശ്ചയമായ പാണ്ഡ്യൻ മുടിപ്പും തൃക്കല്യാണവും കുംഭാഭിഷേകവുമാണ്‌ ഇവിടുത്തെ പ്രധാന വിശേഷങ്ങൾ. സൗരാഷ്ട്ര മഹാജനസംഘം പ്രതിനിധികളും പെൺവീട്ടുകാരായി എത്തുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം അധികൃതർ ഭഗവാന്റെ പ്രതിനിധികളാ കുന്നു വിവാഹ നിശ്ചയ ചടങ്ങിൽ. ഈ ക്ഷേത്രം കൊത്തുപണികളാലും ചുവർ ചിത്രങ്ങളാലും മനോഹരമാണ്‌. നീരാജനം, മുഴുക്കാപ്പ്‌, അഷ്ടാ ഭിഷേകം, മാവിളക്ക്‌ തുടങ്ങിയവ പ്രധാന വഴിപാടുകളാണ്‌.



എങ്ങനെ എത്തിച്ചേരാം?

തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്‌, പാ ലോട്‌, കുളത്തൂപ്പുഴ, തെന്മല വഴിയും, കൊല്ല ത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല വഴിയും ആര്യങ്കാവിലെത്താം. തമിഴ്‌ നാട്ടിൽ നിന്നും വരുന്നവർക്ക്‌ മധുര, തെങ്കാശി, ചെങ്കോട്ട, പുലിയൂർ വഴി ആര്യങ്കാ വിൽ എത്താം.




കുളത്തൂപ്പുഴ

കൊല്ലം ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്ന, പരശുരാമൻ പ്രതിഷ്ഠ നടത്തിയ പ്രധാനപ്പെട്ട ധർമ്മശാസ്താക്ഷേത്രം. ഇവിടെ അയ്യപ്പന്റെ ബാലരൂപമാണ്‌ പ്രതിഷ്ഠ. കുളത്തൂപ്പുഴ കല്ലട യാറിന്റെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌.കല്ലട യാറിൽ ഇവിടെ മാത്രം കാണാവുന്ന പ്രത്യേകത യാണ്‌ തിരുമക്കൾ എന്നറിയപ്പെടുന്ന മത്സ്യ ങ്ങൾ. രാസക്രീഡയിലൂടെ വശീകരിക്കാൻ ശ്രമിച്ച ജലകന്യകയെ ശാസ്താവ്‌ മത്സ്യ രൂപ ത്തിൽ കഴിഞ്ഞുകൊള്ളാൻ അനുവദിച്ചതായി ട്ടാണ്‌ ഈ തിരുമക്കളുടെ സങ്കൽപ്പം. ഈ മീനു കൾക്ക്‌ അരിയും ധാന്യങ്ങളും നൽകുന്ന പതി വുണ്ട്‌ ഇവിടെ, മീനൂട്ട്‌ എന്നാണ്‌ ഇത്‌ അറിയ പ്പെടുന്നത്‌. ഇവിടെ എത്തുന്ന എല്ലാ ഭക്തരും മത്സ്യങ്ങൾക്ക്‌ അരിയും ധാന്യങ്ങളും വാങ്ങി നല്‍്കാറുണ്ട്‌. ഈ മത്സ്യങ്ങൾ വളരെ അടുത്ത്‌ വന്നാൽപോലും ആരും ഇവയെ ഉപദ്രവിക്കാറില്ല. നീരാജനം, മീനൂട്ട്‌ പായസം, പുഷ്പാഭിഷേകം, പാൽപായ സം എന്നിവ പ്രധാന വഴിപാടുകൾ. മേടവിഷു വാണ്‌ ഇവിടുത്തെ പ്രധാന ഉൽസവ ദിവസം.



എങ്ങനെ എത്തിച്ചേരാം?

തിരുവനന്തപുരത്തുനിന്ന്‌ നെടുമങ്ങാട്‌ – പാലോ ട്‌ – മടത്തറ വഴിയും, കൊല്ലത്തു നിന്നും കോട്ട യത്തു നിന്നും കൊട്ടാരക്കര, പുനലൂർ, അഞ്ചൽ വഴിയും കുളത്തൂപ്പുഴയിൽ എത്തിച്ചേരാം. തമിഴ്നാട്ടിൽ നിന്നും തെങ്കാശി – ചെങ്കോട്ട – ആര്യങ്കാവ്‌ – തെന്മല വഴി കുളത്തൂപ്പുഴ എത്തി ച്ചേരാം.

അച്ചന്‍‌കോവില്‍

അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതി ചെയ്യു ന്ന ഇവിടെ അയ്യപ്പൻ ഗൃഹസ്ഥാശ്രമിയാണ്‌. പത്നിമാരായ പൂർണ്ണയും പുഷ്കലയുമായാണ്‌ ഇവിടെ കുടികൊള്ളുന്നത്‌. ഇതും പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ട പ്രധാനപ്പെട്ട ഒരു ശാസ്‌ താക്ഷേത്രമാണ്‌. അച്ചൻകോവിലിൽ ലോക വൈദ്യനായ അയ്യപ്പൻ വിഷ വൈദ്യനായാണ്‌ നിലകൊള്ളുന്നത്‌. അതിനാൽ തന്നെ സർപ്പദംശ മേറ്റ്‌ എത്തുന്നവർക്ക്‌ ഏത്‌ നേരത്തും, പകലാ യാലും രാത്രി ആയാലും ശ്രീകോവിൽ തുറന്ന്‌ ചന്ദനവും തീർഥവും നൽകും. പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ധനു 1 മുതൽ 10 വരെ ഉൽസവം കൊണ്ടാടുന്നു. ഉൽസവത്തിനു ചാർത്താനുള്ള തിരുവാഭരണ ങ്ങൾ പുനലൂർ നിന്നും, അന്നക്കോടി കോന്നി ഐരവൺ പുതിയകാവ്‌ ക്ഷേത്രത്തിൽ നിന്നും ഉൽസവ ദിവസങ്ങളിൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിക്കും. ശാസ്താവിന്റെ പ്രധാന പോരാളിയായ കറുപ്പന്‌ ഇവിടെ പ്രത്യേക അമ്പലം ഉണ്ട്‌. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ഭക്തർ ഇവിടെ കറുപ്പനൂട്ട്‌ നടത്തുന്നത്‌ പതി വാണ്‌. കൂടാതെ ഉത്സവ നാളുകളിൽ ചമ്രം എഴുന്നള്ളത്തും കറുപ്പൻ തുള്ളലും പ്രത്യേക ചടങ്ങാണ്‌. ഒൻപതാം ഉൽസവ ദിവസത്തെ രഥോത്സവം മറ്റൊരു പ്രത്യേകതയാണ്‌. വരുണ പ്രീതിയ്ക്കായി അരി നനച്ചിടുക എന്നത്‌ ഒരു പ്രധാന വഴിപാടാണ്‌.


എങ്ങനെ എത്തിച്ചേരാം?

കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര – പുനലൂർ – ആലിമുക്ക്‌ വഴിയും, ആര്യങ്കാവിൽ നിന്നും തമിഴ്‌ നാട്ടിൽ നിന്നും ചെങ്കോട്ട – പൻപൊഴി – കുംഭാവുരുട്ടി വഴിയും ക്ഷേത്രത്തിൽ എത്താം.

ശാസ്താംകോട്ട

തിരുവിതാംകൂറിലെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മശാസ്താ ക്ഷേത്രമാണ്‌ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താക്ഷേത്രം. കായംകുളം രാജാവിന്റെ അഭ്യർത്ഥന പ്രകാരം അയ്യപ്പൻ കാണിച്ചു നൽകിയ സ്ഥലത്താണ്‌ ക്ഷേത്രം പണിതിരിക്കുന്നത്‌. ശാസ്താവിന്റെ കോട്ട ശാസ്താംകോട്ടയായി നാമകരണം ചെയ്യപ്പെട്ടു. ഇവിടെ ശാസ്താവ്‌ ഭാര്യ പ്രഭയും മകൻ സത്യകനുമായാണ്‌ കുടികൊള്ളുന്നത്‌. രാമായണ കാലയളവായ ത്രേതായുഗത്തൊളം പഴക്ക മുള്ളതായിട്ടാണ്‌ ഈ ക്ഷേത്രത്തെ കണക്കാക്കു ന്നത്‌. ശ്രീരാമനും ലക്ഷ്മണനും രാവണയുദ്ധ വിജയത്തിനു ശേഷം സീതാ ദേവിയുമായി തിരിച്ച്‌ വാനരസേനയ്ക്കൊപ്പം അയോധ്യയ്ക്ക്‌ പോകും വഴി ശാസ്താവിനോടുള്ള ബഹുമാ നാർത്ഥം ശാസ്താംകോട്ടയിൽ വിശ്രമിച്ചതാ യും, മാനസ സരോവരത്തിലെ സൂര്യരാഗ തീർ ത്ഥത്തിനു തുല്യമായ ശാസ്താംകോട്ട കായലിൽ പിതൃ തർപ്പണം നടത്തിയതായും ഐതീഹ്യ ത്തിൽ കാണുന്നു. (അതുകൊണ്ട്‌ തന്നെ കർക്കി ടക വാവുബലി ഇവിടെ പ്രധാനമാണ്‌. ഇപ്പോൾ അനേകായിരങ്ങൾ പിതൃ തർപ്പണത്തിനായി ശാസ്താംകോട്ട കായൽ തീരത്ത്‌ എത്തിച്ചേരു ന്നുണ്ട്‌). അന്ന്‌ ശ്രീരാമന്റെയൊപ്പം ഉണ്ടായി രുന്ന വാനരസേനയിൽ നിന്നും നീലൻ എന്നു പേരുള്ള ഒരു വാനരനെ ഇവിടെ ധർമ്മശാസ്താ വിന്റെ സംരക്ഷകനായി നിർത്തുകയും അങ്ങനെയാണ്‌ ഈ ക്ഷേത്രത്തിൽ വാനരന്മാർ ഉണ്ടാ യതെന്നും പറയപ്പെടുന്നു. ശാസ്താംകോട്ട കായലിലെ ഏട്ട മൽസ്യം ശാസ്താവിന്റെ പ്രിയ തോഴരായി കണക്കാക്കി അവയ്ക്ക്‌ അരിയും ധാന്യങ്ങളും നൽകുക പതിവാണ്‌. അതുപോലെ തന്നെ വാനരന്മാർക്ക്‌ സദ്യ നൽകുന്നതും ഇവി ടുത്തെ ഒരു പ്രധാന നേർച്ചയാണ്‌. കുംഭത്തിലെ ഉത്രം നാളിലാണ്‌ ഇവിടുത്തെ ആറാട്ടുത്സവം.



എങ്ങനെ എത്തിച്ചേരാം?

കൊല്ലത്തു നിന്ന്‌ ചവറ വഴിയും, എറണാകുളത്ത്‌ നിന്ന്‌ കരുനാഗപ്പള്ളിയിൽ എത്തി ഇടത്തോട്ടു തിരിഞ്ഞും, ചെങ്കോട്ട നിന്ന്‌ പുനലൂർ – കൊട്ടാര ക്കര വഴിയും ശാസ്താംകോട്ടയിൽ എത്തിച്ചേരാം.


                                                                    ശബരിമല

പന്തളം കൊട്ടാരത്തിൽ വളർന്ന അയ്യപ്പൻ തന്റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച്‌ കയറിയ താണ്‌ 18 പൂങ്കാവനങ്ങളുടെ സങ്കമവേദിയായ ശബരിമലയിൽ. ഇവിടെ ബ്രഹ്മചാരിയായാണ്‌ അയ്യപ്പൻ കുടികൊള്ളുന്നത്‌. തോഴനായ വാവ രും ഭക്തയായ മാളികപ്പുറത്തമ്മയ്ക്കുമൊപ്പ മാണ്‌ ശബരിമലയിൽ കാനനവാസന്റെ ചൈ തന്യം. ഇരുമുടിക്കെട്ടുമേന്തി ശരണം വിളിക ളോടെ അയ്യപ്പന്മാർ മണ്ഡലവൃതം നൊറ്റ്‌ എത്തു മ്പോൾ ശാസ്താവ്‌ സംഘടനയുടെയും ധർമ്മ ത്തിന്റെയും ആരാധനയുടെയും സന്ദേശം ഭക്തമനസ്സുകളിൽ ചൊരിയുന്നു. തത്വമസി (തത്‌ ത്വം അസി = അത്‌ നീ ആകുന്നു) എന്ന ഏറ്റവും വലിയ ഏകത്വ ചിന്ത ഭക്തർക്ക്‌ ശബരിമല അരുളുന്നു. മനസ്സും ബുദ്ധിയും വാക്കും ശരീരവും വൃതം നോറ്റ്‌ ശുദ്ധിയാക്കി ആത്മസാക്ഷാത്കാരം പുൽകുന്ന അയ്യപ്പന്മാർക്ക്‌ മനസ്സിൽ ഒരു ചിന്ത മാത്രം.. സ്വാമിയേ ശരണം..!!