Powered By Blogger

Saturday 29 November 2014


THIRUVANVANDOOR, CHENGANNOOR, ALAPPUZHA DT. KERALA




തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്.ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലക്ക് പോകുന്ന വഴിയിൽ നാലു കി.മീ.വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’ എന്നറിയപ്പെടുന്ന തിരുവൻ വണ്ടൂർ മഹാവിഷ്ണു ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.


തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം 


അജ്ഞാത വാസകാലത്ത് പഞ്ച പാണ്ഡവര്‍ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവന്‍ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലന്‍ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻ വണ്ടൂരപ്പൻ.   യുധിഷ്ഠിരന്‍ തൃച്ചിറ്റാറ്റും ,ഭീമന്‍ തൃപ്പുലിയൂരും, അര്‍ജുനന്‍ തിരുവാറന്മുളയിലും ,സഹദേവന്‍ ത്രിക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള  പാണ്ഡവര്‍ക്കാവ്     എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻ വണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10അം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.                                                     

                         ക്ഷേത്ര ഗോപുരം                               




ഭക്തജനങ്ങൾക്ക് വളരേയധികം ശ്രദ്ധയുള്ള നടയാണ് ഗോശാലകൃഷ്ണന്റെത്. 1935ൽ (51 വർഷങ്ങൾക്കുമുമ്പ്) അവിടുത്തെ മേശാന്തിക്ക് സ്വപ്നദർശനം കിട്ടിയതനുസരിച്ച് തിരുവൻ വണ്ടൂർ ക്ഷേത്രത്തിനു പിന്നിൽ ഏകദേശം 50 മീറ്റർ മാറി 51 ദിവസത്തെ ശ്രമഫലമായി ഗോശാലകൃഷ്ണന്റെ വിഗ്രഹം ലഭിച്ചു. ഇന്നും ആ ഓർമക്കായി 7 സപ്താഹങ്ങൾ (49ദിവസം) അടങ്ങുന്ന 51ദിവസത്തെ ഉത്സവം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.                                                                                                                      

                                                                                                                  
ഗോശാലകൃഷ്ണന്‍റെ ക്ഷേത്രം 



ക്ഷേത്രക്കുളം



തിരുവൻ വണ്ടൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളം. ഇവിടെനിന്നാണ് ഗോശാലകൃഷ്ണന്‍റെ വിഗ്രഹം  കിട്ടിയത്.


                                                               തീര്‍ത്ഥക്കുളം



ക്ഷേത്രത്തിലെത്തിച്ചേരാന്‍ ചെങ്ങന്നൂരിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് എം സി റോട്ടിൽ 3,9 കിമി പോയാൽ പ്രാവിങ്കൂട് കവല. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2കിമി പോയാൽ ഇടതുവശത്തായി ക്ഷേത്രം ആയി. ബസിനാണെങ്കിൽ തിരുവൻ വണ്ടൂർ ക്ഷേത്രകവലയിൽ ഇറങ്ങുക.


                                                         ക്ഷേത്ര താഴികക്കുടം


No comments:

Post a Comment