Powered By Blogger

Sunday 9 November 2014




BADAMI , BIJAPUR , KARNATAKA 






 കര്‍ണാടകയിലെ ബീജാപ്പൂര്‍  ജില്ലയിലെ ബദാമിയില്‍  സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രംഅഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.ഇ.543 മുതൽ 753 വരെ വടക്കൻ കർണ്ണാടകയിൽ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രത്തിനു സമാനമാണ് ഇവിടുത്തെ ഗുഹകൾ. ഇവിടെ നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയിൽ പലതും ഇന്നും നിലനിൽക്കുന്നു. ഇവയിൽ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്



അഗസ്ത്യമുനിയുടെ  ഓർമ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീർഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകൾ നിലകൊള്ളുന്നു. ഈ കുന്നിൻ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയർത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തിൽ മുങ്ങിയാൽ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. ഇന്തോ-ഇസ്ലാമിക് പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീർഥത്തിന്റെ കരയിൽ ഉണ്ട്.ടിപ്പുസുല്‍ത്താന്‍റെ  കാലത്തുള്ള ശവകുടീരങ്ങളാണ് ഇവയിലുള്ളത്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഗുഹാക്ഷേത്രം വെളിവാക്കുന്നു.


ഏ.ഡി. 543 മുതൽ 757 വരെയുള്ള കാലഘട്ടങ്ങളിൽ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിച്ചത്. തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങൾ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന പൂർണ്ണകായ പ്രതിമകൾ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.


വിഷ്ണു പ്രതിമ



എത്തിച്ചേരാന്‍ 

ഹൂബ്ലിയിൽ നിന്നും 100 കിലോമീറ്റർ റോഡുമാർഗ്ഗം സഞ്ചരിക്കണം






No comments:

Post a Comment