Powered By Blogger

Wednesday 17 December 2014

NAKKAVU , PADANNAYIL, KASARGODU ,KERALA 




കാസര്‍കോഡ് ജില്ലയിലെ പടന്നയില്‍ നക്കാവ് സ്റ്റോപ്പിനടുത്തായാണ്  ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെ രണ്ടു പ്രധാനമൂര്‍ത്തി കളാണ് .ക്ഷേത്രപാലനും,കാളരാത്രിയും.കാളരാത്രി മണിതൂണി ലാണ് (മഹാദേവന്റെ തൃക്കണ്ണില്‍ നിന്നും ജനിച്ച ദേവിയാണ് കാളരാത്രി).അല്ലടാ സ്വരൂപത്തിന്‍റെ കുലദേവതയാണ് കാളരാത്രി .                                                                                                   

ഉദിന്നൂര്‍ക്ഷേത്രപാലകക്ഷേത്രം


ഈക്ഷേത്രത്തിലെ ഉപദേവതകള്‍ :പാടാളങ്ങര ഭഗവതി, വടക്കമ്പാതുക്കല്‍ ഭഗവതി,എന്നിവരാണ് .പച്ചരി,ഇളനീര് ,മലര് ,ത്രുമധുരം എന്നിവയാന്‍ ഇവിടുത്തെ നേദ്യം.മകരത്തിലെ കാര്‍ത്തിക മുതല്‍ ഒന്‍പതു ദിവസം വരെ പാട്ട് ഉത്സവം നടത്താറുണ്ട്‌ കാളരാത്രിയെയും, ക്ഷേത്രപാലനെയുംവാളില്‍ ആവാഹിച്ച് എഴുന്നള്ളിക്കും.നായന്മാരാണ് എഴുന്നള്ളിക്കുക.ചന്തേര മടിയന്‍ നായര്‍ പളളാത്ത് നായര്‍ എന്നിവരുടെ ക്ഷേത്രമായിരുന്നു

No comments:

Post a Comment