Powered By Blogger

Saturday 20 December 2014


KADAPPATTOOR , PALA, KOTTAYAM ,KERALA 


കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലുള്ള ഒരു മനോഹരമായ ചെറിയ ഗ്രാമമാണ് കടപ്പാട്ടൂര്‍. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ മഹാദേവക്ഷേത്രമാണ് കടപ്പാട്ടൂര്‍മഹാദേവ ക്ഷേത്രം . ഈ ക്ഷേത്രം മീനച്ചിലാറിന്‍റെ തീരത്താണ് സ്ഥിതിചെയ്യുന്നത് .                                                                                                                      

കടപ്പാട്ടൂര്‍ ക്ഷേത്രം കവാടം 


1960 july 14 ആം തിയതി  മടത്തില്‍ പാച്ചു നായര്‍ എന്ന ഒരു മരം വെട്ടുകാരന്‍ ആണ് ഭഗവാന്‍റെ വിഗ്രഹം കണ്ടെടുത്തത് .  . വിറകു ശേഖരിക്കുവാന്‍ വേണ്ടി മീനച്ചില്‍ ആറിന്‍റെ തീരത്തുള്ള ഒരു മരത്തില്‍ കയറി അപ്പോള്‍  അന്തരീക്ഷം കൊടും കാറ്റും പേമാരിയും ഇടിയോടുകൂടിയുള്ള ഭീകര രൂപത്തിലായി. ഭയന്നുപോയ പാച്ചു നായര്‍ മരത്തില്‍ നിന്നും മീനച്ചില്‍ ആറ്റിലേക്ക് എടുത്തു ചാടി അപ്പോള്‍ ആ മരം ഒടിഞ്ഞു ആറിന്‍ കരയിലേക്ക് മറിഞ്ഞുവീണു അപ്പോള്‍ മരം കുത്തിയ സ്ഥലത്ത് നിന്നും കരിങ്കല്ലില്‍ തീര്‍ത്ത ശിവ വിഗ്രഹം ഉയര്‍ന്നുവന്നു .   ആ വിഗ്രഹം ആയിരക്കണക്കിനു  വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നു.                                                                                                                         

കടപ്പാട്ടൂര്‍  മഹാദേവക്ഷേത്രം 



ഈ വാര്‍ത്ത കേരളക്കരയാകെ കാട്ടുതീ പോലെ പടര്‍ന്നു . മധ്യ തിരുവിതാംകൂരില്‍ നിന്ന് ഭക്ത ജനങ്ങളുടെ പ്രവഹമായീ . പെട്ടന്ന് തന്നെ അവിടെ ഒരു ക്ഷേത്രം ഭക്തജന പ്രവാഹത്താല്‍ ഉയര്‍ന്നു .  ആ ക്ഷേത്രം സമീപകാലത്ത് പുതുക്കി പണിതു .                                                                        



            കടപ്പാട്ടൂര്‍  മഹാദേവക്ഷേത്രം കൊടിമരം , സോപാനം 

രണ്ട്നേരംപൂജയുളള ഈക്ഷേത്രത്തില്‍ ഗണപതി,ശാസ്താവ്,നാഗം,ഭഗവതി എന്നിവരാണ് ഇവിടുത്തെ ഉപദേവതമാര്‍ . മേടത്തിലെപത്താമുദയത്തിന് ഇവിടെ വലിയആഘോഷമാണ്.ക്ഷേത്രംഇപ്പോള്‍ എന്‍ .എസ്.എസ് വകയാണ്.


ക്ഷേത്രത്തിനു പുറകുവശം - മീനച്ചിലാര്‍

എട്ടു ദിവസം നീണ്ടു നില്ല്ക്കുന്ന മഹോത്സവമാണ്  പ്രധാന ആഘോഷം . മലയാള മാസം മീനത്തിലെ അശ്വതി നാളില്‍ കോടിയേറി പൂയം നക്ഷത്രത്തില്‍ ആറാട്ടോടെ സമാപിക്കുന്നു .

No comments:

Post a Comment