Powered By Blogger

Wednesday 30 July 2014


Follow and like  us on facebook on https://www.facebook.com/nammudekshethrangalndd
ആലപ്പുഴ നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രമാണ് മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം

ഏകദേശം അഞ്ഞൂറ് വർഷത്തോളം പഴക്കം നിർണയിക്കപ്പെട്ടിട്ടുള്ള ഈക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നു എന്നാൽ കൃത്യമായ രേഖകളോ സാഹചര്യങ്ങളോ ഇല്ലത്തതിനാൽ ഇതിലോന്നുപോലും സ്ഥിതീകരിക്കാൻ സാധിച്ചില്ല. പതിമൂന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റണ്ടിനും മദ്ധ്യേ സ്ഥാപിതമായ ചെമ്പകശ്ശേരി രാജവംശത്തിന്റെ അധീനതയിലായിരുന്ന തോട്ടപ്പള്ളി കോട്ടാരവളവ് മുതൽ കിടങ്ങുകൾക്ക് തെക്കുവശം (കിടങ്ങാംപറമ്പ്)വരെ താമസിച്ചിരുന്ന ജനവിഭാഗങ്ങൾക്കിടയിൽ ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളായിരുന്നു. ആദിശങ്കരന്റെ നേതൃത്വത്തിൽ ബുദ്ധമത ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും അതിലൊന്നാണ് മുല്ലക്കൽ ക്ഷേത്രമെന്നും പ്രചാരത്തിലുണ്ട്
ഐതിഹ്യം

രാജാ മാർത്താണ്ഡ വർമ്മയുടെ ഭോജന ശാലയായിരുന്നു മുല്ലക്കൽ ക്ഷേത്രം നിൽക്കുന്ന ഇടമെന്നും ഇവിടെ മുല്ലയുടെ ചുവട്ടിൽകണ്ട ഒരുകല്ലിൽ പ്രതിഷ്ഠാരൂപം ദർശിച്ചുവെന്നും തുടർന്ന് അത് പ്രതിഷ്ഠയാക്കിയെന്നും പറയപ്പെടുന്നു.

മുല്ലക്കൽ ചിറപ്പ്

മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം, കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട വ്യാപാരമേ‌ളയാണ് മുല്ലക്കൽ ചിറപ്പ് എന്നറിയപ്പെടുന്നത്.  വൃശ്ചികമാസത്തിലെ ഒന്നാം തിയതി മുതൽ 41 ദിവസമാണ് ചിറപ്പ് നീണ്ടുനിൽക്കുന്നത്. ഇതിൽ അവസാന 11 ദിവസമാണ് പ്രധാനം. ഡിസംബർ മാസത്തെ ആദ്യ ഞായറാഴ്ച്ചയിലെ ചിറപ്പ് സ്ത്രീകളുടെ ഉത്സവമായ് അറിയപ്പെടുന്നു. അന്നേദിവസത്തെ ചിറപ്പിനു സ്ത്രീകളാണ് നേതൃത്തം നൽകുന്നത് മറ്റു ദിവസങ്ങളിലെ ചിറപ്പിന് ഓരോവ്യക്തികളും സ്ഥാപനങ്ങളും നേതൃത്തം നൽകുന്നു.

ചിറപ്പെത്തുന്നതോടുകൂടി ആലപ്പുഴ പട്ടണത്തിന്റെ മുഖഛായതന്നെ മാറിക്കഴിയും. ഈസമയങ്ങളിൽ ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടേക്ക് എത്തിച്ചേരുന്നു. സന്ധ്യയോടെയാണ് പ്രധാന പരുപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാപ്രകടനങ്ങൾ കാഴ്ച്ചവെക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ഥ ജനവിഭാഗങ്ങളുടെയും ഉത്സവമെന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്

No comments:

Post a Comment