Powered By Blogger

Wednesday 30 July 2014


Mammalasseri. Sree Ramaswamy Temple
Follow us on facebook and like our page on https://www.facebook.com/nammudekshethrangalndd
എറണാകുളം ജില്ലയിൽ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ മാമ്മലശ്ശേരി എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ ക്ഷേത്രം. പഴമ വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യവും വാസ്തുശിൽപ്പ കലാനൈപുണ്യവും കാലപ്രയാണത്തെ അതിജീവിച്ചു പ്രൗഢഗംഭീരമായി ഇവിടെ നിലകൊള്ളുന്നു. കേരളത്തിലെ എണ്ണപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം വലിപ്പംകൊണ്ടും ചൈതന്യംകൊണ്ടും ആചാരനുഷ്ഠാനങ്ങൾകൊണ്ടും ഏറെ ബൃഹത്‌ ആണ്.



ഐതിഹ്യം

രാമായണ ഇതിഹാസത്തിലെ പ്രസിദ്ധമായ ഭാഗം ഇവിടെ അരങ്ങേറിയെന്നാണു വിശ്വാസം. മാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെന്ന രാക്ഷസന്‌ ഒടുവിൽ രാമബാണമേൽക്കുന്നു. അങ്ങനെ മാൻ മലച്ചുവീണ സ്ഥലമാണു പിൽക്കാലത്ത്‌ മാമ്മലശ്ശേരി എന്നയതെന്നും രണ്ടായി പിളർന്ന മാനിന്റെ മേൽഭാഗം വീണ സ്ഥലം മേമുറി എന്നും കീഴ്‌ഭാഗം വീണ സ്ഥലം കീഴ്‌മുറി എന്നുമാണു വിശ്വാസം. മേൽപ്പറഞ്ഞ രണ്ടു സ്ഥലങ്ങളും മാമ്മലശ്ശേരിക്കടുത്തുതന്നെ എന്നത്‌ ഈ വിശ്വാസം ബലപ്പെടുത്തുന്നു. സീതാന്വേഷണ മദ്ധ്യേ വഴി തെറ്റിപ്പോയ ഹനുമാൻ ശ്രീരാമനെ പ്രാത്ഥിക്കുകയും തുടർന്നു ഹനുമാനു നേർവഴികാണിക്കാൻ ശ്രീരാമസ്വാമി ദർശനം നൽകിയ സ്ഥലത്താണ്‌ ഈ ക്ഷേത്രം ഉണ്ടായതെന്നുമാണ് ഐതിഹ്യം.

No comments:

Post a Comment